newsകൊച്ചി

ഏ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം "പോർ മുഴക്കം" വടിവേലു നായകൻ.

വാഴൂർ ജോസ്
Published Mar 02, 2026|

SHARE THIS PAGE!
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു. പോർ മുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എ മണി ലാൻ്റ്, ഗോൾഡ് പ്രൊഡക്ഷൻസാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

പൂർണ്ണമായും കോടതി പശ്ചാത്തലത്തിലൂട അവതരിപ്പിക്കുന്ന ഒരു ത്രില്ലർ സിനിമയാണിത്. കോർട്ട്റൂം ഡ്രാമ എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. 

സത്യസന്ധനും, ധൈര്യശാലിയുമായ ഒരു പബ്ലിക്ക് പ്രോസിക്ക്യൂട്ടറുടെ കഥാപാത്രത്തെയാണ് വടിവേലു ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. രാഷ്ട്രീയ പശ്ചാത്തലമുള്ള ഒരു കൊലക്കേസിൽ അധികാരത്തിൻ്റെ സമ്മർദ്ദങ്ങൾക്കിടയിൽ നിന്നും നീതി നിലനിർത്താൻ ശ്രമിക്കുന്ന ഒരു അഭിഭാഷി കൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. മറ്റ് അഭിനേതാക്കളുടേയും, അണിയറ പ്രവർത്തകരുടേയും നിർണ്ണയം പൂർത്തിയായിവരുന്നു ഏപ്രിൽ ആദ്യവാരത്തിൽ ചെന്നൈയിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു.

വാഴൂർ ജോസ്.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All