newsകൊച്ചി

'സിദ്ധു'വിലെ ബാലതാരം ആദികേശവ ഇനി 'ഓപ്പറേഷൻ തൂഫാൻ വാരിയർ'

മനു ശിവൻ
Published Jul 07, 2026|

SHARE THIS PAGE!
കേരള സർക്കാരിന്റെ സംസ്ഥാനവ്യാപക മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണ പ്രചാരണമായ "ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്" പദ്ധതിയുടെ ഭാഗമായി, "സിദ്ധു" എന്ന ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏഴാം ക്ലാസ് വിദ്യാർത്ഥി ആദികേശവയെ "തൂഫാൻ വാരിയർ" ആയി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ഓപ്പറേഷൻ തൂഫാന്റെ ഭാഗമാകുന്നു.

ഏഴാം ക്ലാസ് വിദ്യാർത്ഥി ആദ്യമായി "തൂഫാൻ വാരിയർ" ആകുന്നു എന്ന പ്രത്യേകതയും ഈ പ്രഖ്യാപനത്തിനുണ്ട്.

ബഹുമാനപ്പെട്ട ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ രമേശ് ചെന്നിത്തലയാണ് ആദികേശവയെ "ഓപ്പറേഷൻ തൂഫാൻ വാരിയർ" ആയി പ്രഖ്യാപിച്ചത്. പ്രഖ്യാപന ചടങ്ങിൽ ജസ്റ്റിസ് പഞ്ചാപകേശൻ, നിർമ്മാതാക്കളായ ഡോ. അബിൻ, റീന പട്ടം, സംവിധായകൻ അജിത് പൂജപ്പുര, ഗാനരചയിതാവ് വിജു ശങ്കർ, കേന്ദ്ര കഥാപാത്രമായ സിദ്ധുവിനെ അവതരിപ്പിക്കുന്ന ബാലതാരം ആദികേശവ എന്നിവരും പങ്കെടുത്തു.


അജിത് പൂജപ്പുരയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ ഒരുക്കുന്നത്.  "സിദ്ധു"വിൽ ജസ്റ്റിസ് പഞ്ചാപകേശൻ ജഡ്ജിയുടെ വേഷത്തിൽ തന്നെ അഭിനയിക്കുന്നു. ബാലതാരങ്ങളായ ആദികേശവ, ഷിയാരാ ഫാത്തിമ എന്നിവർക്കൊപ്പം സിറിയക് ആലഞ്ചേരി, ജോയ് മാത്യു, ജാഫർ ഇടുക്കി, ബാലാജി ശർമ്മ, അരിസ്റ്റോ സുരേഷ്, സാബു തിരുവല്ല, ദിലീപ് ഖാൻ, ഷൈൻ അനിരുദ്ധൻ, നഗരൂർ ഷാ, തമ്പാനൂർ ഷെരീഫ്, ഡോ. രജിത്കുമാർ, ദീപക്, ട്വിങ്കിൾ, സനൽ, ഗിരീഷ് ചന്ദ്രബാബു, സജീബ്, രാജകുമാരി, ജീവൻ ആനന്ദ്, കൃഷ്ണനുണ്ണി, അഭിലാഷ് ആലപ്പുഴ, ബിജു ദേവു, കണ്ണൻ, ബിനീഷ് എരമല്ലൂർ, മനോജ് സി.ബി., രാജീവ് ശങ്കർ, ഷാജഹാൻ പൊന്മുടി, ഷിജു മാർത്താണ്ഡം, ഗിൽബർട്ട്, ദിനേശ്കുമാർ, ചന്ദ്രകുമാർ, മൻജിത്, സതീഷ്, സുധീരൻ, ഹാഷിം, ലോറൻസ്, ബാബുക്കുട്ടൻ, പ്രസാദ് നിലമേൽ, സ്റ്റാലിൻ, ജേക്കബ് സാം, ജിൻസി ചിന്നപ്പൻ, ശ്വേത വിനോദ്, കാർത്തിക, ഹിമബിന്ദു, ജയ ശരത്, നീതു, സിന്ധു വിച്ചുകുമാർ, വിബില, രഞ്ജിനി, ഷൈല, റാണി, സിമി കൃഷ്ണ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

അബിൻ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഡോ. അബിൻ, റീന പട്ടം എന്നിവർ ചേർന്ന്  നിർമ്മിക്കുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിറിയക് ആലഞ്ചേരി (ആലഞ്ചേരി സിനിമാസ്) ആണ്. സനന്ദ് സതീശൻ ഛായാഗ്രഹണം നിർവഹിക്കുന്നു. വിജു ശങ്കർ എഴുതിയ ഗാനങ്ങൾക്ക് സാനന്ദ് ജോർജ്, ഡി. ശിവപ്രസാദ് എന്നിവർ സംഗീതം പകരുന്നു. എഡിറ്റിംഗ് അനൂപ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കുടപ്പനക്കുന്ന്, പ്രൊഡക്ഷൻ ഡിസൈനർ ജയൻ മാസ്സ്, മേക്കപ്പ് അനിൽ നേമം, വസ്ത്രാലങ്കാരം ഷിബു പരമേശ്വരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷാജൻ കല്ലായി, ബി.ജി.എം എമിൽ മുഹമ്മദ്, ക്യാമറ അസിസ്റ്റന്റ് ആദിത്യ എ, ഡിസൈൻ മനു ഡാവിഞ്ചി, ജെറിൻ മെഡ്ബൗട്ട് & ബി സൊല്യൂഷൻസ്.

"സിദ്ധു" സെപ്റ്റംബർ ആദ്യവാരം തിയേറ്ററുകളിലെത്തും.
പി.ആർ.ഒ: എ. എസ്. ദിനേശ്, മനു ശിവൻ.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All