news➤തിരുവനന്തപുരം

‘ഇറക്ക’ത്തിന് ശേഷം വിപിൻ ശിവസ്വാമി കഥയെഴുതി സംവിധാനം ചെയ്യുന്ന ‘AADHI’S INSIGHT’; തിയേറ്റർ റിലീസിനൊരുങ്ങുന്നു, ഷൂട്ടിംഗ് ഉടൻ ആരംഭിക്കും

Webdesk (tvm)
Published Oct 07, 2026|

SHARE THIS PAGE!
ചിത്രം സിനിമാസിന്റെ ബാനറിൽ വിപിൻ ശിവസ്വാമി കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘AADHI’S INSIGHT’ തിയേറ്റർ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

‘ഇറക്കം’ എന്ന ചിത്രത്തിന് ശേഷം വിപിൻ ശിവസ്വാമി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘AADHI’S INSIGHT’. തിയേറ്റർ പ്രേക്ഷകരെ ലക്ഷ്യമിട്ട് ഒരുങ്ങുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ വരും ദിവസങ്ങളിൽ പുറത്തുവിടും.

ചിത്രത്തിലേക്ക് വിവിധ കഥാപാത്രങ്ങളിലേക്ക് അഭിനേതാക്കളെയും സാങ്കേതിക വിഭാഗങ്ങളിലേക്ക് സിനിമയോട് താൽപര്യമുള്ളവരെയും ആവശ്യമുണ്ട്. 7 വയസ്സുള്ള ബാലതാരം, 25 മുതൽ 36 വയസ്സ് വരെയുള്ള നായക കഥാപാത്രം, 25 മുതൽ 36 വയസ്സ് വരെയുള്ള നായിക കഥാപാത്രം, കൂടാതെ 20 മുതൽ 35 വയസ്സ് വരെയുള്ള പുരുഷ- വനിതാ സഹതാരങ്ങൾ എന്നിവരെയാണ് പരിഗണിക്കുന്നത്.

അഭിനയത്തിന് പുറമെ Assistant Directors, DOP (Director of Photography) തുടങ്ങിയ സാങ്കേതിക വിഭാഗങ്ങളിലേക്കും അവസരങ്ങളുണ്ട്. സിനിമയുടെ ഭാഗമാകാൻ താൽപര്യമുള്ളവർക്ക് 9747656585 എന്ന നമ്പറിൽ ബന്ധപ്പെടാം.

Chitram Cinemas ഒരുക്കുന്ന ‘AADHI’S INSIGHT’ തിയേറ്റർ റിലീസ് ലക്ഷ്യമിട്ട് ഒരുങ്ങുന്ന ചിത്രമാണ്.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All