news➤കൊച്ചി

'അനന്തൻ കാട്' ആമസോൺ പ്രൈം വീഡിയോയിൽ സ്ടീം ചെയ്യുന്നു, സന്തോഷം പങ്കിട്ട് അപ്പാനി ശരത്.

പി ആർ സുമേരന്‍
Published Sep 04, 2026|

SHARE THIS PAGE!
കൊച്ചി: മലയാളികളുടെ പ്രിയതാരം അപ്പാനി ശരത് മികച്ച പ്രകടനം കാഴ്ചവച്ച ചിത്രം 'അനന്തൻ കാട്' ഒ.ടി.ടിയിൽ റിലീസായി. മലയാളത്തിന് പുറമെ തമിഴിലും തിളങ്ങുന്ന താരമാണ് അപ്പാനി ശരത്. ജാക്സൺ എന്ന കഥാപാത്രമായിട്ടാണ് അനന്തൻ കാടിലെത്തിയത്. മലയാള സിനിമയിൽ നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമായ താരം, കരുത്തുറ്റ കഥാപാത്രങ്ങളിലൂടെയാണ് മലയാളികളുടെ പ്രായതാരയായി മാറിയത്. 'ടിയാൻ'  എന്ന ചിത്രത്തിന്  ശേഷം നടനും എഴുതുകാരനുമായ മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രമാണ് അനന്തൻ കാട് ജിയെൻ കൃഷ്ണകുമാർ ചിത്രം സംവിധാനം ചെയ്യുന്നത് നിഖില വിമലാണ് നായിക. ആര്യ നായകനായെത്തുന്നു.  ‘മാർക്ക് ആന്‍റണി’ക്ക്ശേഷം മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമ്മിക്കുന്ന ചിത്രമാണ് അനന്തൻ കാട് ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം അവതരിപ്പിക്കുന്നത്. ശക്തമായ കഥാപാത്രങ്ങളാണ് ഒരു അഭിനേതാവിനെ പ്രേക്ഷകരുടെ ഓർമ്മയിൽ നിലനിർത്തുന്നത്. അവയെ പരുവപ്പെടുത്തി, ആഴം കണ്ടെത്തി, ജീവൻ കൊടുക്കുന്നത് സമർത്ഥനായ ഒരു എഴുത്തുകാരനാണ്.


മുരളി ഗോപി എന്ന തൂലികാജാലവിദ്യക്കാരൻ രചിച്ച്, ആര്യ നായകനായി ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന അനന്തൻ കാട് എന്ന ചിത്രത്തിൽ അത്തരത്തിൽ ഒരുപിടി കഥാപാത്രങ്ങളാണ് തിരശ്ശീലയിൽ എത്തുന്നത്. അതിലൊന്നാണ് അപ്പാനി ശരത്തിന്റെ ജാക്സൺ, അപ്പാനി ശരത് പറയുന്നു. ഒൻപത് വർഷങ്ങൾക്ക് ശേഷവും മലയാളികളുടെ മനസ്സിൽ ‘അപ്പാനി’ എന്ന കഥാപാത്രമായി തുടരുന്ന ശരത്തിന്റെ പുതിയ വേഷപ്പകർച്ച ഏറെ പ്രതീക്ഷ നൽകുന്നതാണ്. മുരളി ഗോപി ഊതിക്കാച്ചിയ വേരാഴമുള്ള കഥാപാത്രമായ ജാക്സനായി ശരത്ത് എത്തുന്നത്.


സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All