news➤കൊച്ചി

ദിലീപ്- ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’; ടീസർ ഒക്ടോബർ 9ന്, അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്ത്.

ഐശ്വര്യ രാജ്
Published Oct 08, 2026|

SHARE THIS PAGE!
ദിലീപ് നായകനായെത്തുന്ന ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്ക’ത്തിൻ്റെ ടീസർ ഒക്ടോബർ 9ന് പുറത്ത് വിടും. ടീസർ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ദിലീപിന്റെ കരിയറിലെ 152-മത്തെ ചിത്രം കൂടിയായ ‘നീക്കം’ ജഗൻ ഷാജി കൈലാസിന്റെ സംവിധാന അരങ്ങേറ്റം കൂടിയാണ്. ഉർവ്വശി തീയേറ്റർസിൻ്റെ ബാനറിൽ സന്ദീപ് സേനനും, പെൻ സ്റ്റുഡിയോസിന് വേണ്ടി ഡോ. ജയന്തിലാൽ ഗഡയും, കാക്ക സ്റ്റോറീസ് പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സന്ദീപ് സേനൻ, അലക്സ് ഇ. കുര്യൻ, ധവൽ ഗഡ എന്നിവരാണ് ചിത്രത്തിൻ്റെ നിർമ്മാതാക്കൾ.

സംഗീത് സേനൻ, നിമിത ഫ്രാൻസിസ് എന്നിവർ സഹനിർമ്മാതാക്കളായും രഘു സുഭാഷ് ചന്ദ്രൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും മനു ആലുക്കൽ പ്രൊജക്റ്റ് ഡിസൈനറായും പ്രവർത്തിക്കുന്നു.

പൂർണ്ണമായും ഇമോഷണൽ ഡ്രാമ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ‘നീക്കം’, പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന തരത്തിലാണ് കഥ പറയുന്നത് എന്നാണ് സൂചന. ചിത്രത്തിന്റെ പ്രമേയത്തെയും കഥാപാത്രങ്ങളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ  നൽകുന്നതായിരിക്കും ഒക്ടോബർ 9ന് എത്തുന്ന ടീസർ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ഓണം സ്പെഷ്യൽ പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. 

ജഗൻ ഷാജി കൈലാസിന്റെ വ്യത്യസ്തമായ സംവിധാന ശൈലിയിൽ ദിലീപ് എത്തുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. അശോകൻ, ബിനു പപ്പു, കലാഭവൻ ഷാജോൺ, സിദ്ദിഖ്, വീണ നന്ദകുമാർ, ബിലാസ് ചന്ദ്രഹാസൻ, സിറാജ്, ശാരി, രമ്യ സുരേഷ്, ദിയ ദീപൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

വിബിൻ ബാലചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നേരത്തെ പുറത്തുവന്ന വിവരങ്ങളിൽ നിന്ന് തന്നെ ചിത്രത്തിന്റെ സാങ്കേതിക വിഭാഗവും ഏറെ ശ്രദ്ധേയമാണ്. ചിത്രം ഉടൻ തന്നെ ഉർവ്വശി തീയേറ്റേഴ്സ് റിലീസ് തീയേറ്ററുകളിൽ എത്തിക്കും.

നിർമ്മാതാക്കൾ: സന്ദീപ് സേനൻ, അലക്സ് ഇ. കുര്യൻ, ധവൽ ഗഡ, സഹനിർമ്മാതാക്കൾ: സംഗീത് സേനൻ, നിമിത ഫ്രാൻസിസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: രഘു സുഭാഷ് ചന്ദ്രൻ, സംവിധാനം: ജഗൻ ഷാജി കൈലാസ്, തിരക്കഥ: വിബിൻ ബാലചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ: മനു ആലുക്കൽ, ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പിള്ളി, സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: സൂരജ് ഇ.എസ്., പ്രൊഡക്ഷൻ ഡിസൈൻ: സന്തോഷ് രാമൻ, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: സമീറ സനീഷ്, ആർട്ട് ഡയറക്ഷൻ: സുനിൽ ലാവണ്യ, ആക്ഷൻ: മഹേഷ് മാത്യു, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സെമന്തക് പ്രദീപ്, അസോസിയേറ്റ് ഡയറക്ടർ: മുകേഷ് വിഷ്ണു, പ്രൊഡക്ഷൻ കൺട്രോളർ: നോബിൾ ജേക്കബ് ഏറ്റുമാനൂർ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, ഡിജിറ്റൽ മാർക്കറ്റിംഗ് : ഉണ്ണി രാജേന്ദ്രൻ, പിആർഒ: ഐശ്വര്യ രാജ്, വാഴൂർ ജോസ്

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All