new-releaseകൊച്ചി

ദൃശ്യത്തിന് മുൻപേ ത്രില്ലടിപ്പിക്കാൻ "ദൃഢം" എത്തുന്നു മെയ് 8ന്.

Malayalam PR
Published May 05, 2026|

SHARE THIS PAGE!
ജോമോൻ ജോൺ, ലിന്റോ ദേവസ്യ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കി നവാഗതനായ മാർട്ടിൻ ജോസഫ് സംവിധാനം ചെയ്ത ഷെയ്ൻ നിഗം ചിത്രം ദൃഢം റിലീസിന് തയ്യാറെടുക്കുന്നു. ഒരു കൊലപാതകം അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ കഥ പറയുന്ന ചിത്രത്തിൽ പോലീസ് വേഷത്തിലാണ് ഷെയ്ൻ നിഗം എത്തുന്നത്. എസ്‌ഐ വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ഷെയ്ൻ അവതരിപ്പിക്കുന്നത്. മെയ് 8ന് തീയേറ്ററുകളിൽ റിലീസിനെത്തുന്ന ചിത്രം ഇ ഫോർ എക്‌സ്‌പെരിമെന്റ്‌സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്. ഇതേ മാസത്തിൽ മെയ് 21നാണ് മറ്റൊരു ഫാമിലി ത്രില്ലർ സിനിമയായ ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ദൃശ്യം 3 തീയേറ്ററുകളിൽ എത്തുന്നത് എന്നതും ഏറെ ശ്രദ്ധേയകരമാണ്.

മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്ന് നിർമിക്കുന്ന 'ദൃഢം' സിനിമയുടെ ട്രെയിലർ പുറത്തിറങ്ങുന്നതിന് മുന്നോടിയായി 'ദൃശ്യം' മോഡലിലുള്ള അനൗൺസ്മെന്റ് വീഡിയോയുമായി സംവിധായകൻ ജീത്തു ജോസഫ് വന്നതും പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധയുണർത്തിയിരുന്നു. കൊറോണ പേപ്പേഴ്‌സിനും വേലയ്ക്കും ശേഷം വീണ്ടും വേറിട്ട ഒരു പോലീസ് കഥാപാത്രമായി ഷെയ്ൻ നിഗം എത്തുന്ന ചിത്രം കൂടിയാണ് ദൃഢം. ചിത്രം ഷെയ്ൻ നിഗത്തിന്റെ കരിയറിലെ ഒരു മൈൽ സ്റ്റോൺ ആകുമെന്നാണ് പ്രേക്ഷക പ്രതീക്ഷ. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: കറ്റീന ജീത്തു, ഛായാഗ്രഹണം: പി.എം. ഉണ്ണികൃഷ്ണൻ, എഡിറ്റർ: വിനായക്, സംഗീതസംവിധാനം: ശ്രീരാഗ് സജി, സൗണ്ട് ഡിസൈനർ: രാഹുൽ ജോസഫ്, സെത് എം. ജേക്കബ്, സൗണ്ട് മിക്‌സ്: ജിതിൻ ജോസഫ്, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, അസിസ്റ്റന്റ് ഡയറക്ടർ: അധിര രഘുനാഥൻ, അസോസിയേറ്റ് ഡയറക്ടർ: ക്യാത്തി ജീത്തു, അനൂപ് കെ.എസ്, ചീഫ് അസോസിയേറ്റ് സിനിമാറ്റോഗ്രാഫർ: അരവിന്ദ് ബാബു, മേക്കപ്പ്: രതീഷ് വിജയൻ, ആക്ഷൻ ഡയറക്ടർ: മഹേഷ് മാത്യു, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, വിഎഫ്എക്‌സ് ഡയറക്ടർ: ടോണി മാഗ്മിത്ത്, ഡിഐ കളറിസ്റ്റ്: ലിജു പ്രഭാകർ, കോസ്റ്റ്യൂം ഡിസൈനർ: ലേഖ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അമരേഷ് കുമാർ, ഡിജിറ്റൽ മാർക്കറ്റിംഗ്- വിപിൻ കുമാർ.വി, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻ: ടെൻ പോയിന്റ്.

ഷോബി തിലകൻ, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, കൃഷ്ണപ്രഭ, സാനിയ ഫാത്തിമ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗീസ്, ജോജി കെ. ജോൺ, ബിട്ടോ ഡേവിസ്, അഭിഷേക് രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All