newsകൊച്ചി

ഫാമിലി സസ്പെൻസ് ത്രില്ലർ "റാസ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഫെബ്രുവരി 14-ന് റിലീസ് ചെയ്യും

എ എസ് ദിനേശ്
Published Feb 08, 2024|

SHARE THIS PAGE!
കൈലാഷ്,ജെസൻ ജോസഫ്,ജാനകി ജീത്തു,ജിപ്സാ ബീഗം എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി ജെസൻ ജോസഫ്  കഥ തിരക്കഥയഴുതി സംവിധാനം ചെയ്യുന്ന ഫാമിലി സസ്പെൻസ് ത്രില്ലർ ചിത്രമാണ്  "റാസ". 

മിഥുൻ നളിനി, സലാഹ്, മജീദ്, ബെന്നി എഴുകും വയൽ, ബെന്നി കലാഭവൻ, അരുൺ ചാക്കോ, ബിന്ദു വരാപ്പുഴ, ജാനകിദേവി, സുമാ ദേവി, ദിവ്യാ നായർ, ഹർഷ, ഇന്ദു , തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ ഹൈമാസ്റ്റ് സിനിമാസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ഹുസൈൻ അബ്ദുൾ ഷുക്കൂർ നിർവ്വഹിക്കുന്നു. ജെസൻ ജോസഫ്,  അനസ്സ് സൈനുദ്ദീൻ എന്നിവരുടെ വരികൾക്ക് അനസ്സ് സൈനുദ്ദീൻ, ജാനകി ജീത്തു,വിനീഷ് പെരുമ്പള്ളി എന്നിവർ സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം- വിഷ്ണു പ്രഭാവ,  എഡിറ്റിംഗ്-ഹരി മോഹൻദാസ്, കല- രാമനാഥ്,മേക്കപ്പ്- അനൂപ് സാബു, വസ്ത്രാലങ്കാരം-വിനു ലാവണ്യ . ആക്ഷൻ-മുരുകദാസ്, അസ്സോസിയേറ്റ് ഡയറകടർ-രതീഷ് കണ്ടിയൂർ, സൗണ്ട് ഡിസൈൻ- കൃഷ്ണജിത്ത് എസ് വിജയൻ,സ്റ്റുഡിയോ- മൂവിയോള, പ്രൊഡക്ഷൻ കൺട്രോളർ-ഫിബിൻ അങ്കമാലി, പ്രൊഡക്ഷൻ മാനേജർ- നിസാം കലാഭവൻ, സ്‌റ്റിൽസ്- അനുരൂപ്, പരസ്യകല- മനോജ് ഡിസൈൻ, വിതരണം-ബിഗ് മീഡിയ.

ഫെബ്രുവരി 14-ന് പ്രശസ്ത ചലച്ചിത്ര താരങ്ങളുടെ ഒഫീഷ്യൽ പേജിലൂടെ "റാസ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യും. പി ആർ ഒ-എ എസ് ദിനേശ്.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All