new-release➤കൊച്ചി

വൈവിധ്യം, പുതുമ, സർഗ്ഗാത്മകഥ എന്നിവയാൽ 'സമരസ ' ഒക്ടോബർ മുപ്പതിന് തീയയറ്ററുകളിൽ.

Webdesk
Published Oct 30, 2026|

SHARE THIS PAGE!
ഒക്ടോബർ മുപ്പതിന് കേരളത്തിൽ റിലീസ് ചെയ്യുന്ന ചിത്രം സമരസയുടെ സംവിധാനം ബാബുരാജ് ഭക്തപ്രിയം. നിർമ്മാണം സങ്കൽപ  ഫ്രെയിംസ് ദിനേശ്. പി

മയക്കാവ് ഗ്രാമത്തിലെ മറ്റാരും പറയാത്ത ഇതിവൃത്തമുള്ള മലയാള ചലച്ചിത്രമാണിത്.

ദുർഗ എന്ന കഥാപാത്രവും സ്വന്തം ആൺ കുഞ്ഞും. അതിനൊപ്പം അനേകം സംഭവ ബഹുല കഥാപാത്രങ്ങളും പ്രേക്ഷക മനസ്സുകളിൽ ഇടം നേടാൻ എത്തുകയാണ്.

അഖില നാഥ് കേന്ദ്ര കഥാപാത്രമാവുന്ന 'സമരസ'യിൽ ഹരീഷ് പേരടി ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രദീപ് ബാലൻ, ദേവരാജ്, ദിനേശ് പട്ടത്ത്, വിജയകൃഷ്ണൻ, വിനോദ് കോഴിക്കോട്, ഹാഷിം ഹുസൈൻ, എം എ സേവ്യർ, രത്നാകരൻ, നിലമ്പൂർ ആയിഷ, മാളവിക ഷാജി, ബിനിജോൺ, സുനിത എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


കുറഞ്ഞ സീനുകളിൽ മാത്രമുള്ള പ്രതിനായക കഥാപാത്രം മറ്റ് ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തയും തികഞ്ഞ സ്വഭാവികതയുള്ള കഥാപാത്രപരകായ പ്രവേശത്താൽ എം. എ സേവ്യർ മനോഹരമാക്കി. ദക്ഷിണേന്ത്യൻ ഭാഷ ചിത്രങ്ങളിൽ പരിചിത വേഷ മുഖമാണ് ഈ നടൻ. കേരളം ചർച്ച ചെയ്യാൻ പോകുന്ന നവ ആശയമാണ് തിരക്കഥയുടെ ഉൽക്കരുത്ത്. സംവിധായകന്റെ രചന. സുമേഷ് സുരേന്ദ്രൻ ഛായാഗ്രഹണം. പ്രഭാകരൻ നറുകരയുടെ വരികൾക്ക് അഭയ് എ കെ, ബാബുരാജ് ഭക്തപ്രിയം എന്നിവർ സംഗീതം പകരുന്നു. 

എഡിറ്റർ - ജോമോൻ സിറിയക്.
ആർട്ട്‌ ഡയറക്ടർ - ഷിജു മാങ്കൂട്ടം,
മേക്കപ്പ് - നീന പയ്യാനക്കൽ, 
കോസ്റ്റ്യൂംസ് - ശ്രീനി ആലത്തിയൂർ,
സ്റ്റിൽസ് - സുമേഷ് ബാലുശ്ശേരി, 
പ്രൊഡക്ഷൻ കൺട്രോളർ - ഗിജേഷ് കൊണ്ടോട്ടി,
ചീഫ് അസോസിയേറ്റ് ഡയറക്ടർ - ദേവ് രാജ്,
അസോസിയേറ്റ് ഡയറക്ടർ - ബേബി പുല്പറ്റ, സുധീഷ് സുബ്രമണ്യൻ,
ഡിസൈൻ - ഡാവഞ്ചി സ്റ്റുഡിയോ,
വിതരണം സങ്കല്പ ഫ്രെയിംസ് റിലീസ്,
പി ആർ ഒ - എ എസ് ദിനേശ്.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All