news➤കൊച്ചി

കോകില മിസ്സ് കേരള ഷൈനിംഗ് സ്റ്റാർ കിരീടം പെരുമ്പാവൂർ സ്വദേശി ഗ്ലോറിയക്ക്; ബിഗ് ബോസ് വിജയി ജിന്റോ കിരീടമണിയിച്ചു.

മനു ശിവൻ
Published Sep 07, 2026|

SHARE THIS PAGE!
കൊച്ചി: ഓഗസ്റ്റ് 30-ന് എറണാകുളം രാജേന്ദ്രമൈതാനി ഗ്രൗണ്ടിൽ വെച്ച് നടന്ന കോകില മിസ്സ് കേരള ഷൈനിംഗ് സ്റ്റാർ സൗന്ദര്യമത്സരത്തിൽ പെരുമ്പാവൂർ സ്വദേശി ഗ്ലോറിയ ജേതാവായി. ബിഗ് ബോസ് സീസൺ 6 വിജയി ജിന്റോയാണ് വിജയിക്ക് കിരീടമണിയിച്ചത്.

​വനിതകളുടെ വ്യക്തിത്വ വികസനം, ആത്മവിശ്വാസം, ഫാഷൻ സങ്കൽപ്പങ്ങൾ എന്നിവയ്ക്ക് പുതിയ മാനങ്ങൾ നൽകാനും, അവരുടെ കഴിവുകളെയും സർഗ്ഗാത്മകതയെയും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ മനോഹരമായ സൗന്ദര്യവേദി സംഘടിപ്പിച്ചത്. കേവലം ബാഹ്യസൗന്ദര്യത്തിനപ്പുറം വ്യക്തിത്വ മികവിനും സാരി- ഫാഷൻ റൗണ്ടുകൾ അടക്കമുള്ള വിവിധ ഘട്ടങ്ങളിലെ മികവിനുമാണ് മത്സരത്തിൽ പ്രാധാന്യം നൽകിയത്.

​സൗത്ത് ഇന്ത്യയിലെ പ്രമുഖ കൊറിയോഗ്രാഫറായ ദാലു കൃഷ്ണദാസിന്റെ സാന്നിധ്യത്തിലും അദ്ദേഹത്തിന്റെ മേൽനോട്ടത്തിലുമാണ് മത്സരങ്ങൾ നടന്നതും ഷോ അരങ്ങേറിയതും. നടനും ഇൻഫ്ലുവൻസറുമായ ദാസേട്ടൻ കോഴിക്കോട് ചടങ്ങിൽ ഷോ സ്റ്റോപ്പറായി എത്തിയത് ചടങ്ങിന്റെ പ്രധാന ആകർഷണമായി.

​സൗന്ദര്യ-ഫാഷൻ രംഗത്തെ പ്രമുഖരും നിരവധി കാണികളും പങ്കെടുത്ത ചടങ്ങ് വലിയ വിജയകരമായാണ് സമാപിച്ചത്.

മനു ശിവൻ.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All