article➤കൊച്ചി

പ്രൃഥ്വിയെക്കുറിച്ച് ഇപ്പോള്‍ പറഞ്ഞില്ലെങ്കില്‍ പിന്നെ എപ്പോള്‍ പറയാനാ ? പി ആര്‍ സുമേരന്‍.

പി.ആർ. സുമേരൻ.
Published Mar 25, 2025|

SHARE THIS PAGE!
എമ്പുരാന്‍റെ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞാടുമ്പോള്‍ ചിത്രത്തിന്‍റെ സംവിധായകനും നടനുമായ പ്രിഥ്വിരാജുമായുള്ള സൗഹൃദനിമിഷത്തെ ഓര്‍ത്തെടുക്കുകയാണ് പത്രപ്രവര്‍ത്തകനും സിനിമാ പി ആര്‍ ഒ യുമായ പി ആര്‍ സുമേരന്‍.

പി ആര്‍ സുമേരന്‍

പത്രപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി വളരെ ആകസ്മികമായാണ് ഞാന്‍ പ്രഥ്വിരാജിനെ കാണുന്നതും അദ്ദേഹവുമായുള്ള ഒരു അഭിമുഖം എടുക്കുന്നതും. താരജാഡയുള്ളയാളെന്ന് അഭിമുഖങ്ങളോടും മാധ്യമ പ്രവര്‍ത്തകരോടും പൊതുവെ അടുപ്പം കാണിക്കാത്ത നടനാണെന്നാണ് ഞാന്‍ കേട്ടിരുന്നത്. മംഗളം കന്യകയില്‍ സീനിയര്‍ സബ് എഡിറ്ററായി ഞാന്‍ ജോലി ചെയ്യുന്ന സമയത്താണ് കന്യകയുടെ എഡിറ്റര്‍ എ ചന്ദ്രശേഖര്‍ എന്നോട് പ്രിഥിരാജിന്‍റെ ഇന്‍റര്‍വ്യൂ എടുക്കണമെന്ന് നിര്‍ദ്ദേശിക്കുന്നത്. അതോടൊപ്പം അദ്ദേഹം ഇങ്ങനെയും പറഞ്ഞിരുന്നു. എന്തുകൊണ്ടാണെന്നറിയില്ല പ്രിഥ്വിരാജ് മംഗളവുമായി സഹകരിക്കാറില്ല. ഇവിടെ പല മാധ്യമ പ്രവര്‍ത്തകരും പ്രിഥിരാജിന്‍റെ ഇന്‍ര്‍വ്യൂ എടുക്കാന്‍ ശ്രമിച്ചിട്ടും അദ്ദേഹം സഹകരിച്ചിട്ടില്ല. എന്തായാലും താങ്കള്‍ ഒന്ന് ശ്രമിച്ചുനോക്കൂ. ഇങ്ങനെയാണ് എഡിറ്റര്‍ എന്നോട് പറഞ്ഞത്. ഇത് കേട്ടതോടെ സ്വതസിദ്ധമായ എന്‍റെ വാശിയോടെ ഞാന്‍ പ്രിഥ്വിരാജുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു. അങ്ങനെ നമ്പര്‍ സംഘടിപ്പിച്ച് ഞാന്‍ വിളിച്ചു. ഒരാഴ്ചയോളം പല സമയങ്ങളിലായി ഞാന്‍ വിളിച്ചു. പക്ഷേ ഫോണ്‍ എടുക്കുകയോ ഏതെങ്കിലും തരത്തിലുള്ള മറുപടിയോ അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഒരാഴ്ചത്തെ കാത്തിരിപ്പിന് ശേഷം ഞാന്‍ ആ ശ്രമം ഉപേക്ഷിച്ചു. 


അങ്ങനെയിരിക്കെ ഒരു ദിവസം യാദൃശ്ചികമായി മറ്റൊരു നമ്പറില്‍ നിന്ന് എനിക്ക് ഒരു കോള്‍ വന്നു. ഞാന്‍ പ്രിഥ്വിരാജാണ്. കഴിഞ്ഞ ദിവസങ്ങളില്‍ എനിക്ക് കുറച്ച് കോള്‍ വന്നിരുന്നു. ദീര്‍ഘമായൊരു യാത്രയും തിരക്കുമായതിനാല്‍ അറ്റന്‍റ് ചെയ്യാന്‍ പറ്റിയില്ല. പ്രിഥ്വിരാജ് പറഞ്ഞു. ഞാന്‍ ചുരുങ്ങിയ വാക്കുകളില്‍ കാര്യം അദ്ദേഹത്തെ ബോധിപ്പിച്ചു. വളരെ സന്തോഷത്തോടെ ചിരിച്ചുകൊണ്ടു പറഞ്ഞു ഞാനിപ്പോള്‍ ബാംഗ്ലൂരാണ്. അടുത്തയാഴ്ച വാഗമണിലെത്തും. എന്നോട് ഒരു ഡെയ്റ്റും പറഞ്ഞു. പക്ഷേ എന്‍റെ ഫോട്ടോസ് എടുക്കരുത്.'സെവന്‍ത് ഡേ 'എന്ന ചിത്രത്തില്‍ ഞാന്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. അതിലെ ഹെയര്‍സ്റ്റൈലും മറ്റും വ്യത്യാസമുണ്ട്. അതുകൊണ്ട് ഫോട്ടോസ് എടുക്കരുത് പ്രിഥ്വിരാജ് പറഞ്ഞു. അങ്ങനെ വാഗമണിലെ സെവന്‍ത് ഡേയുടെ ലൊക്കേഷനില്‍ ഞങ്ങള്‍ കണ്ടുമുട്ടി. ഫോണിന്‍റെ നെറ്റ് വര്‍ക്ക് പ്രശ്നം മൂലം ഏറെ സമയമെടുത്താണ് എനിക്ക് അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞത്. പക്ഷേ ഷൂട്ടിങ് തിരക്കിന്‍റെയിടയിലും സമയം കണ്ടെത്തി അദ്ദേഹം എനിക്കായി കാത്തിരുന്നു. ഇരുപത് മിനിട്ടാണ് ഇന്‍റര്‍വ്യൂവിന് അനുവദിച്ചതെങ്കിലും ഏതാണ്ട് ഒന്നര മണിക്കൂറോളം ഞങ്ങള്‍ സംസാരിച്ചു. വളരെ മാന്യമായ പെരുമാറ്റവും പ്രതിപക്ഷ ബഹുമാനവും കലര്‍ന്ന ശൈലിയില്‍ അദ്ദേഹം തന്‍റെ സിനിമാ ജീവിതം വിശദമായി തന്നെ പറഞ്ഞു. ചോദ്യങ്ങളോട് പ്രതികരിക്കാനായിരുന്നു അദ്ദേഹത്തിന് കൂടുതലും താല്പര്യം. ആ ദീര്‍ഘ സംഭാഷണം 'ഞാനും സിനിമയും  തമ്മിൽ' എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ചു. 


തന്റെ സിനിമയായ ലണ്ടൻ ബ്രിഡ്ജ് എന്ന സിനിമയിലെ ചിത്രങ്ങളും എനിക്ക് അയച്ചു തന്നു. 'പ്രിഥ്വിരാജ് അച്ഛനാകുന്നു'. എന്ന വാര്‍ത്തയും ആ അഭിമുഖത്തിലൂടെയാണ് മലയാളത്തില്‍ ആദ്യമായി പുറത്ത് വിടുന്നത്. പിന്നീട് അദ്ദേഹത്തിന്‍റെ പല സിനിമകളുടെ ലൊക്കേഷനില്‍ പോകുവാനും സൗഹൃദം പുതുക്കുവാനും കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാന്‍ വലിയ വിജയമാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

പി.ആർ. സുമേരൻ .

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All