newsമുംബൈ

ജോജു ജോർജ് ബോളിവുഡിൽ. ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന്റെ സിനിമയിൽ ബോബി ഡിയോളിനൊപ്പം.

webdesk
Published May 21, 2024|

SHARE THIS PAGE!
മലയാളത്തിൽ നിന്നും വീണ്ടുമൊരു പാൻ ഇന്ത്യൻ താരം വരുന്നു. ഇക്കുറി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നത് ജോജു ജോർജ് (Joju George) ആണ്. ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന്റെ (Anurag Kashyap) സിനിമയിൽ ബോബി ഡിയോളിനൊപ്പം (Bobby Deol) ജോജു വേഷമിടും. സാനിയ മൽഹോത്ര, സബ ആസാദ് എന്നിവരും അഭിനയിക്കുന്ന ചിത്രം മുംബൈയിൽ ആരംഭിച്ചു. സിനിമയുടെ മറ്റ് വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ലെങ്കിലും, യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന കിടിലൻ ത്രില്ലർ ആണെന്നാണ് റിപ്പോർട്ട്‌.

നിലവിൽ പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികൾ നടന്നു വരുന്ന ജോജു വിന്റെ ‘പണി’യുടെ റിലീസ് ഉടൻ ഉണ്ടാകും.. ജോജു ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിനും, സൂര്യ നായകനായ തമിഴ് ചിത്രത്തിനും ശേഷം ആയിരിക്കും പണിയുടെ റിലീസ്.. ഉടൻ സൂര്യ ചിത്രത്തിൽ ജോയിൻ ചെയ്യുന്ന ജോജു സംവിധാനം ചെയ്ത ‘പണി’ തിയറ്ററുകളിൽ എത്താൻ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All