reviewsകൊച്ചി

പ്രേക്ഷകർ കാത്തിരുന്ന സിനിമയായി 'കല്യാണമരം' മികച്ച പ്രതികരണം, നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു.

പി ആർ സുമേരൻ
Published Mar 27, 2026|

SHARE THIS PAGE!
ദേവനന്ദയുടെ ഗംഭീര അഭിനയം കല്യാണമരത്തിന് നല്ല പ്രതികരണം. സമീപകാലത്ത് മലയാള സിനിമയിൽ ഇറങ്ങിയ മികച്ച സിനിമയായി കല്യാണമരം പ്രേക്ഷകർ സ്വീകരിച്ചു. പ്രദർശന നടന്ന എല്ലാ തിയേറ്ററിലും മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിച്ചിരിക്കുന്നത്. മികച്ച കഥ, അവതരണം സംഗീതം,ക്യാമാറ അങ്ങനെ ഏറെ സുന്ദരമായ സിനിമയാണ് 'കല്യാണമരം' ബാലതാരമായ ദേവനന്ദ ഗംഭീര അഭിനയമാണ് ചിത്രത്തിൽ കാഴ്ച വച്ചിരിക്കുന്നത്. ആരെയും ആനന്ദിപ്പിക്കുന്ന അഭിനയ മികവാണ് ദേവനന്ദയുടെത്. ധ്യാൻ ശ്രീനിവാസനും നന്നായി തന്നെ സിനിമയിൽ തിളങ്ങിയിട്ടുണ്ട്.


ധ്യാനിൻ്റെ പതിവ് കഥാപാത്രങ്ങിൽ നിന്ന് ഏറെ പുതുമയുള്ള കഥാപാത്രമാണ് കല്യാണമരത്തിലെ ധ്യാനിൻ്റെ കഥാപാത്രം. മലയാളികളുടെ ഹൃദയത്തില്‍ ഒരുപിടി നല്ല ചിത്രങ്ങളിലൂടെ  ചേക്കേറിയ താരമാണ് ആതിര പട്ടേല്‍. ആതിരയും ഗംഭീര അഭിനയമാണ്. നാടൻ പെൺകുട്ടിയായ് ആതിര തിളങ്ങിയിട്ടുണ്ട്. ആതിര ഇതുവരെ ചെയ്തിട്ടുള്ള പല കഥാപാത്രങ്ങളും മോഡേണ്‍ ലുക്കിലുള്ളതായിരുന്നു. എന്നാല്‍ കല്യാണമരത്തിലെ രാഖി തനി നാട്ടിന്‍പുറത്തുകാരിയായ ഒരു പെണ്‍കുട്ടിയാണ്.

മനോഹരമായ രണ്ട് ഗാനങ്ങളും ചിത്രത്തിലുണ്ട്. മലയാള തനിമയുള്ള സന്തോഷ് വർമ്മയുടെ വരികൾക്ക് അജയ് ജോസഫ് സംഗീതം നല്കിയിരിക്കുന്നു. അങ്ങനെ ഏറെ ഹൃദ്യമായൊരു ചിത്രമാണ് കല്യാണമരം:

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All