newsതിരുവനന്തപുരം

എം .ടി, പി. ജയചന്ദ്രന്‍ അനുസ്മരണവും ഗാനാര്‍ച്ചനയും ഭാരത് ഭവനിൽ ജനുവരി 23 ന്

റഹിം പനവൂർ
Published Jan 22, 2025|

SHARE THIS PAGE!
തിരുവനന്തപുരം: ദേശീയ മലയാള വേദിയും ഗ്ലോബല്‍ ഹെല്‍ത്ത് ആന്‍ഡ് എഡ്യൂക്കേഷണല്‍ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന എം.ടി വാസുദേവൻ നായർ, പി. ജയചന്ദ്രൻ അനുസ്മരണ ഗാനസായാഹ്നവും പുരസ്‌കാര വിതരണവും  
ജനുവരി 23 വ്യാഴാഴ്‌ച വൈകിട്ട് 3.30 ന്  തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങില്‍ നടക്കും.
മുന്‍ എം.പി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ദേശീയ മലയാള വേദി 
വർക്കിംഗ്‌  ചെയർമാൻ
എം. ഇ അനസ്  അധ്യക്ഷനായിരിക്കും. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ, ലൂഥറന്‍ 
മേജർ ആർച്ച് ബിഷപ് ഡോ. റോബിൻസൺ ഡേവിഡ്, ചലച്ചിത്ര സംവിധായകന്‍ ജോളിമസ് തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തും. ചലച്ചിത്ര,
സീരിയല്‍ താരങ്ങളായ ദീപാ സുരേന്ദ്രന്‍, സിനിപ്രസാദ്, ദേശീയ മലയാളവേദി ചെയര്‍മാന്‍ മുജീബ് റഹ്മാൻ , പനച്ചമൂട് ഷാജഹാന്‍, എം.എച്ച് സുലൈമാൻ, ഷീലാ വിശ്വനാഥ്, ഡോ. നിസാമുദ്ദീൻ, അലി ഫാത്തിമ, ഡോ. ഷീജാബീവി, ഡോ. കൃഷ്ണലത, ഡോ. ഗീതാ ഷാനവാസ്, റഹിം  പനവൂര്‍, സമീർ കെ. തങ്ങൾ, അബൂബക്കർ, ആറ്റിങ്ങല്‍ സുരേഷ്, ഗൗതം രാജീവ്‌, ഷാജിമോൻ ഇടുക്കി  തുടങ്ങിയവര്‍ പങ്കെടുക്കും. എം.ടി ചിത്രങ്ങളിലെ ഗാനങ്ങളും  ജയചന്ദ്രന്‍ ആലപിച്ച ഗാനങ്ങളും കോര്‍ത്തിണക്കിയ ഗാനാര്‍ച്ചന തുടർന്ന് നടക്കും.


റഹിം പനവൂർ
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All