article➤ചെന്നൈ

തമിഴ് ചലച്ചിത്ര ലോകത്ത് മലയാളത്തിൽ നിന്നും തിളങ്ങാൻ ഒരു നടൻ കൂടി. പാൻ ഇന്ത്യൻ ആക്ടർ എം എ സേവ്യർ

Webdesk (chennai)
Published Sep 13, 2025|

SHARE THIS PAGE!
ചെന്നൈ : തമിഴ് ചലച്ചിത്ര ലോകത്ത് മലയാളത്തിൽ നിന്നും തിളങ്ങാൻ ഒരു നടൻ കൂടി. പാൻ ഇന്ത്യൻ ആക്ടർ എം എ സേവ്യർ  തമിഴിൽ വിവിധ സിനിമകളിൽ തിളങ്ങുകയാണ്.

മിസ്റ്റർ ഭാരത്, ദി ഡാർക്ക്‌ ബൈബിൾ, സുസി എന്ന സുജി, ഹോസ്പിറ്റൽ, റോസ്സ്റ്റർ വാർ തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷ പകർച്ചകൾ. രജനി പടം കൂലിയുടെ സംവിധായകൻ ലോകേഷ് കനക രാജ് നിർമമിക്കുന്ന 'മിസ്റ്റർ ഭാരത്‌ `ചിത്രത്തിൽ നായകനും നായികക്കും ഒപ്പം തിളങ്ങുന്ന അഭിനയ മുഹൂർത്തം കാഴ്ച്ച വെച്ചാണ് ഏറ്റവും മികച്ച കൂട്ടുകെട്ടിൽ മുന്നേറ്റമായി. നിരഞ്ജൻ സംവിധാനം ചെയ്യുന്ന മിസ്റ്റർ ഭാരത് എന്ന ചിത്രത്തിൽ ഡാർക്ക്‌ ഹാസ്യ കഥാപാത്രങ്ങൾക്കു ജീവൻ നൽകി കോടിയിൽപ്പരം പ്രേക്ഷകരെ രസിപ്പിച്ച അഭിനേതാക്കളാണുള്ളത്. സുധൻ സുന്ദരം, ജഗതീഷ് പളനിസമി എന്നിവർ അവതരിപ്പിക്കുന്ന ചിത്രത്തിൽ പ്രണവ്  മുനിസാമി സംഗീതം നൽകുന്നു. ഭാരത് നായകൻ, ദുൽകർനൊപ്പം മലയാളത്തിൽ അഭിനയിക്കുന്ന സംയുക്ത വിശ്വനാഥൻ നായിക.ബാല ശരവണൻ, നിധി പ്രദീപ്‌, ആർ സുന്ദർ രാജൻ, ലിങ്ക, ആദിത്യ കതിർ വേഷമിടുന്നു. സംവിധായകൻ നിരഞ്ജനും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡി ഒ പി  ഓം നാരായൺ, എഡിറ്റർ ദിവാകരൻ, കോ: ഡയറക്ടർ രാത്നവേൽ ജി. അസോ:അപ്പുരാജ്  എം, സുർജിത് കുമാർ യു കെ എഡിറ്റർ ദിവാകരൻ ഡെന്നീസ്,ക്രീയേറ്റീവ് പ്രൊഡ്യൂസർ പ്രദീപ്‌ ഭൂപതി എം, ഈ പി ആർ സിബി മരപ്പൻ, ഇ പി പാർഥിപൻ,എ സി പി അഥവാൻ സുബ്രഹ്മണ്യൻ, പബ്ലിസിറ്റി അമുദൻ പ്രിയൻ, ആർട്ട്‌  ഭവനം ഗോവർദ്ധൻ,കോസ്റ്റും നവദേവി രാജ്‌കുമാർ, സൗണ്ട് ഡി സുരേൻ ജി, അഴകിയ കോതൻ, കോരിയൊഗ്രാഫി അഷർ, മേക്കപ്പ്  സെയിദ്  മാലിക്  എസ് എന്നിവരാണ്.
തമിഴ് നാട്ടിലെ ഒട്ടുമിക്ക തിയേറ്റർകളിലും പ്രദർശിപ്പിക്കുന്ന ദി ബ്ലാക്ക് ബൈബിൾ  ചിത്രത്തിലെ ഓപ്പണിങ് കാരക്റ്റർ റോൾ ചെയ്താണ് എം എ സേവ്യർ ആ ചിത്രത്തിൽ ശക്തമായ വരവറിയി ക്കുന്നത്, ബ്രിട്ടീഷ് പുരോഹിതന്റെ  വേഷത്തിൽ തികഞ്ഞ പൂർണത ഉള്ള അഭിനയ പാഠവം. ദി ബ്ലാക്ക് ബൈബിൾ  വൈകാതെ പ്രദർശനത്തിന് എത്തും.


സെകർ ജ്യോതി ചിത്രം ഹോസ്പിറ്റലിൽ  നായക വേഷം സ്നേഹപൂർവ്വം ഉപേക്ഷിച്ചുകൊണ്ട്  മറ്റൊരു കഥാപാ ത്രത്തിലെക്കു പാലയനം ചെയ്തത് കൂടുതൽ ചിത്രങ്ങളിൽ വേഷം വൈവിധ്യങ്ങൾ തേടി കൊണ്ടാണ്. പരുത്തി വീരൻ ശരവണൻ, തിരൻ എന്നിവർ ഹോസ്പിറ്റലിൽ നായക വേഷം ചെയ്യുന്നു. തമിഴിൽ റോസ്സ്റ്റർ വാർ ചിത്രത്തിലെ അതി ശക്ത ഊർ തലൈവാൻ  ഗ്രാമ ജീവിതത്തിന്റെ ജീവൽ തുടിപ്പാണ്. സംവിധാനം ശബരി വാസൻ. കാർത്തിക് കുമാർ ഒരുക്കുന്ന പടത്തിൽ മുഖ്യ കഥാപാത്രം എം എ സേവ്യറിൽ ഭദ്രമായി. പ്രേം ഈശ്വരൻ തയ്യാറാകുന്ന ഹൊറർ മൂവിയിൽ അന്റാഗോണിസ്റ്  തമിഴ് വില്ലൻ റോളുകൾക്കു പുതിയ സമ്പൂർണ്ണ മാറ്റം വരുത്തുകയാണ്. ഇയ്യപ്പദാസ്, വിപുലൻ, രാം അബു ഹ്യൂറിയാൻ ക്രീയേറ്റർ, ലോറൻസ് എ ജെ, തുടങ്ങിലെ നിരവധി ചിത്രങ്ങൾ എം എ സേവ്യർ എന്ന പാൻ ഇന്ത്യൻ നടന്റെ നടന വൈഭവം പ്രേക്ഷകർക്ക് ആസ്വദിക്കാൻ  തീയറ്ററിൽ എത്തും.

മലയാളത്തിൽ ബാബുരാജ് ഭക്തപ്രിയം സംവിധാനം ചെയ്തു റിലീസ്ന് തയ്യാരായ സമരസയിൽ തികച്ചും വ്യത്യസ്തമായ അന്റാഗോണിസ്റ്  മറ്റൊരാനുഭവ അഭിനയമാക്കി. മലയാളം പടം രാധേശ്യാം സംവിധാനം നിർവഹിച്ച മധുര കണക്കിൽ ചെയിൻ സർവ്വേയർ എന്ന കഥാപാത്രവും ചലച്ചിത്ര പഠനന്മക പ്രകടനമാണ്. ഈ ചിത്രവും ഉടൻ തിയേറ്റർ റിലീസ് ഉണ്ടാകും.


ജയിനാഥ് സംവിധാനവും രചനയും ചെയ്യുന്ന മെന്റലിസ്റ്റ് വേഷം മലയാളം തിരക്കഥ രംഗത്ത് വേറിട്ട അഭിനയമാകും. ഖലിഫ് ഉമർ ചിത്രവും അണിയറയിൽ ഉണ്ട്. പുതു തമിഴ്സം വിധായക നിരയിലേക്ക് പ്രവേശിക്കുന്ന ശബരി വാസൻ പടം റോസ്സ്റ്റർ വാർൽ അതി ശക്ത ഊർ തലൈവൻ തമിഴിൽ വേറിട്ട അനുഭവമാകും. കാർത്തിക് കുമാർ, അബു ഹുരിയെൻ ക്രീഏറ്റർ, ഇയ്യപ്പൻ, രാം, മുഹമ്മദ് ഇസ്മായിൽ എന്നിവരുടെ ചിത്രങ്ങൾ പ്രദർശനത്തിനു എത്തുമ്പോൾ എം.എ സേവ്യർ മലയാളത്തിലും തമിഴിലും തെലുഗു, കന്നഡ, ഹിന്ദി ചിത്രങ്ങളുമായി പാൻ ഇന്ത്യൻ താരമായി തിളങ്ങും.


സാക്ഷാൽ  അമേരിക്കൻ ചിത്രത്തിലേക്കും അസുലഭ അവസരം ലഭിച്ച ഇന്ത്യൻ നടൻ. ഹോളിവുഡ്  ചലച്ചിത്ര ദമ്പതികൾ ആയ പെറ്റ്, കേണ്ടി ഡോള സിനിമയിൽ ഏഷ്യൻ വംശജൻ ആയ കിടിലൻ വേഷമാണ് ഈ ഇന്ത്യൻ നടനെ തേടി എത്തിയത്. അതാകട്ടേ  സേവ്യർ എന്ന കലാകാരന്റെ അന്തർദേശിയ സിനിമ സൗഹൃത്തിൽ നിന്നാണ്. 2025 ഡിസംബർൽ  ആർമിനിയ എരവനിൽ നടക്കുന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവിലിൽ പ്രത്യേകം ക്ഷണിക്കപ്പെട്ട ഏക ഇന്ത്യൻ ആക്ടർ ആണ് മലയാളിക്കും ഇന്ത്യക്കും അഭിമാനമായ ഈ അനുഗ്രഹീത കലാകാരൻ.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All