local-newsതിരുവനന്തപുരം

പതിനായിരം ഗായകരെ അണിനിരത്തി സ്വാതന്ത്ര്യ ദിനത്തിൽ പാടുന്നു

Webdesk (tvm)
Published May 20, 2026|

SHARE THIS PAGE!
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15 ന് കോഴിക്കോട് കോർപ്പറേഷനുമായി സഹകരിച്ച്  തിരുവനന്തപുരം പാട്ടിന്റെ കൂട്ടുകാർ വിവിധ സംഗീത കൂട്ടായ്മകളുടെ സഹകരണത്തോടെ ലോക റെക്കോർഡിനായി കോഴിക്കോട് പതിനായിരം ഗായകരെ ഇന്ത്യയുടെ ഭൂപടത്തിൽ അണിനിരത്തി കേരളം പാടുന്നു. 

ദേശത്തിനായ് എന്ന  ദേശീയോദ്ഗ്രഥന പരിപാടി നടത്തുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലാതല സമിതി രൂപീകരിച്ചു. 

പാട്ടിന്റെ കൂട്ടുകാർ രക്ഷാധികാരി ഡോ. വേണുഗോപാലൻ നായരുടെ അദ്ധ്യ ക്ഷതയിൽ പ്രമുഖ സംഗീതജ്ഞൻ ക്ഷേത്രകലാ അക്കാദമി പ്രസിഡന്റുമായ കാഞ്ഞാങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാട്ടിന്റെ കൂട്ടുകാർ വൈസ് പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ സ്വാഗതം ആശംസിച്ചു. ഫൗണ്ടർ കോർഡിനേറ്റർ നയാസ് ഇല്യാസ് പദ്ധതി വിശദീകരണം നടത്തി. കണ്ണൂർ ചേമ്പർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറി സി. അനിൽകുമാർ മുഖ്യപ്രഭാഷണവും ദീപ ബാലകൃഷ്ണൻ, അബ്ദുല്ല കണ്ണൂർ, ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു കണ്ണൂർ ജില്ലാതല സമിതി രൂപീകരിച്ചു. മുഖ്യ രക്ഷാധികാരിയായി കാഞ്ഞങ്ങാട് രാമചന്ദ്രൻ രക്ഷാധികാരി സി. അനിൽകുമാർ, പ്രസിഡണ്ട് ജയകൃഷ്ണൻ പയ്യന്നൂർ, സെക്രട്ടറി കമറുദ്ദീൻ കീച്ചേരി, ട്രഷറർ പി. അബ്ദുല്ല കണ്ണൂർ, വൈസ് പ്രസിഡണ്ടുമാർ മീനാരാജൻ, സലീം കക്കാട്, ജോ.സെക്രട്ടറിമാർ ദീപ ബാലകൃഷ്ണൻ, സിദ്ദിഖ് ഒമർ, എന്നിവരെയും തെരഞ്ഞെടുത്തു 29 -)0 തീയതി  പ്രചരണാർത്ഥം കരോക്കെ ഗാന പരിപാടി സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All