reviewsകൊച്ചി

അടി, ആവേശം, ആഘോഷം.. പ്രേക്ഷകരിൽ വൈബ് ഉണർത്തി അതിരടി.

Malayalam PR
Published May 14, 2026|

SHARE THIS PAGE!
ചില സിനിമകൾ കഥ പറയാനാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ചില സിനിമകൾ ആഘോഷിക്കാനും. എന്നാൽ അതിരടി അങ്ങനെയല്ല, അത് കഥ പറയാനും ആഘോഷിക്കാനുമുള്ള സിനിമയാണ്. ക്യാമ്പസ് വൈബ്, ഫ്രണ്ട്ഷിപ്പ്, മാസ് മൊമന്റ്സ്, കിടിലൻ കോമഡി, ഇമോഷൻസ് തുടങ്ങിയ എല്ലാം തന്നെ പെർഫെക്ട്ലി ബ്ലൻഡ് ചെയ്തൊരു കംപ്ലീറ്റ് എന്റെർറ്റൈനർ ചിത്രം എന്ന് തന്നെ പറയാം.

ബേസിൽ ജോസഫും ടോവിനോ തോമസും കേന്ദ്ര കഥാപാത്രങ്ങളായി എത്തി അരുൺ അനിരുദ്ധൻ സംവിധാനം ചെയ്ത ചിത്രം വളരെ പതിഞ്ഞ താളത്തിൽ തുടങ്ങി വളരെ വേഗത്തിൽ തന്നെ വൈകാരികമായൊരു കൊളുത്ത് പ്രേക്ഷകന്റെ ഉള്ളിലേക്കെറിഞ്ഞ് അവിടെനിന്ന് ആവേശത്തിന്റെയും വികാരത്തിന്റെയും ആഘോഷത്തിന്റെയും വലിയൊരു യാത്രയിലേക്കാണ് പ്രേക്ഷകനെ കൂട്ടി കൊണ്ട് പോകുന്നത്. ബേസിൽ ജോസഫിന്റെ ആദ്യ നിർമാണ സംരംഭം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മിന്നൽ മുരളിയുടെ തിരക്കഥാകൃത്തുകളിൽ ഒരാളായ അരുൺ അനിരുദ്ധന്റെ സംവിധാന അരങ്ങേറ്റം അതിഗംഭീരമെന്നുതന്നെ പറയാം.

അതിരടിയിലെ ബേസിൽ ജോസഫിന്റെ സാം ബോയ് എന്ന കഥാപാത്രം വളരെയധികം ലൗവബിൾ ആണ്. അതേ സമയം ടൊവിനോയുടെ തോട്ടുകുട്ടൻ എന്ന കഥാപാത്രം പ്യുവർ മാസ്സ് കഥാപാത്രമാണ്. തോട്ടുകുട്ടൻ എന്ന കഥാപാത്രത്തിനായി കൊടുത്ത ബിജിഎം മാത്രം മതി ടിക്കറ്റ് എടുത്ത പൈസ വസൂൽ ആക്കാൻ. മാത്രമല്ല, രണ്ടാം പകുതിയിൽ വിനീത് ശ്രീനിവാസനും ഷാൻ റഹ്‌മാനും വന്നതോടെ സിനിമക്ക് വേറെ തരത്തിലൊരു ഹൈ എനർജി തന്നെ കിട്ടുന്നുണ്ട്. അതോടൊപ്പം ചിത്രത്തിൽ ചെറിയ കഥാപാത്രങ്ങൾ ചെയ്തവർ പോലും സ്ക്രീനിൽ വൻ ഇമ്പാക്ട് ഉണ്ടാക്കിയിട്ടുണ്ട്. പ്രത്യേകിച്ചും വിഷ്ണു അഗസ്ത്യയുടെ കഥാപാത്രം. അതുപോലെ റിയ ഷിബു, ദർശന രാജേന്ദ്രൻ, സരിൻ ഷിഹാബ്, വിഷ്ണു അഗസ്ത്യ തുടങ്ങി ഒരുകൂട്ടം താരങ്ങൾ ചിത്രത്തിലുണ്ട്.

കഥ പറയുന്ന രീതിയിലും മേക്കിങ്ങിലും ഒരു ഫ്രെഷ്നസ് കൊണ്ട് വരാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. കൊച്ചിയിലെ ഒരു പ്രശസ്ത കാംപസിൽ നടന്ന യഥാർത്ഥ സംഭവത്തെ ഓർമിപ്പിക്കുന്ന ഇൻട്രോയിൽ തുടങ്ങുന്ന അതിരടി, ഒരു കോളേജ് ഫെസ്റ്റിനെ ചുറ്റിപ്പറ്റിയുള്ള സംഘർഷങ്ങളുടെയും യുവത്വത്തിന്റെയും കഥയാണ് പറയുന്നത്. സഹോദരന്റെ പാത പിന്തുടർന്ന് അതേ കോളേജിലെത്തുന്ന സാംകുട്ടി, നിലച്ചുപോയ കോളേജ് ഫെസ്റ്റ് തിരികെ കൊണ്ടുവരാൻ ഇറങ്ങുമ്പോൾ ഉണ്ടാകുന്ന കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് അതിന്റെ എന്റർടെയ്ൻമെന്റ് വാല്യുവാണ്. ചില കോമഡി സീനുകൾക്ക് തിയേറ്ററിൽ ഉയരുന്ന കൈയ്യടികൾ സിനിമയുടെ പൾസ് വ്യക്തമാക്കുന്നു.

ചമൻ ചാക്കോയുടെ ഷാർപ്പ് എഡിറ്റിങ് സിനിമയെ ഒരു നിമിഷം പോലും സ്ലോ ആക്കാതെ മുന്നോട്ട് കൊണ്ടുപോകുന്നതാണ്. വിഷ്ണു വിജയിന്റെ ബിജിഎം പൂർണമായും ഫയർ മോഡിൽ ആണുള്ളത്. പ്രത്യേകിച്ചും ടൊവിനോയുടെ എൻട്രിക്കായി ഒരുക്കിയ സ്കോർ തിയേറ്ററിൽ വേറെ ലെവൽ ആഘോഷം സൃഷ്ടിക്കുന്നു. സാമുവൽ ഹെൻറിയുടെ കളർഫുൾ ഫ്രെയിമുകളും സിനിമയുടെ യൂത്ത് വൈബിനെ കൃത്യമായി ക്യാപ്ചർ ചെയ്യുന്നു. ആഘോഷവും അടിയും കോമഡിയും ഇമോഷനും ചേർന്ന ഒരു പക്കാ തിയേറ്റർ എന്റെർറ്റൈനെർ പാക്കേജാണ് അതിരടി.
സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All