new-release➤കൊച്ചി

നിഖിൽ മോഹൻ സംവിധാനം ചെയ്യുന്ന 'മെൽ കൗ പോണ്ടിച്ചേരി' ചിത്രം നവംബർ പതിമ്മൂന്നിന് പ്രദർശനത്തിനെത്തുന്നു.

വാഴൂർ ജോസ്
Published Nov 04, 2026|

SHARE THIS PAGE!
അരുൺ ഗോപി എക്സൈമെൻ്റ് & ജസ്റ്റിൻ ആൻ്റെ മാത്യു എൻ്റെർടൈൻ മെൻ്റിൻ്റെ ബാനറിൽ നിഖിൽ മോഹൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മെൽ കൗ പോണ്ടിച്ചേരി എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിവരുന്നു. ഈ ചിത്രം നവംബർ പതിമ്മൂന്നിന് പ്രദർശനത്തിനെത്തുന്നു.

പോണ്ടിച്ചേരിയുടെ പശ്ചാത്തലത്തിൽ ഫുൾ ഫൺ ആൻ്റെ് ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്.

പോണ്ടിച്ചേരിയിലെ ഒരു കാംബസ്സിൽ ഒന്നിച്ചു പഠിച്ച ഏതാനും ചെറുപ്പക്കാർ ഒരിടവേളക്കുശേഷം വീണ്ടും പോണ്ടിച്ചേരിയിൽ ഒത്തുചേരുന്നതും അതിനിടയിലൂടെ അരങ്ങേറുന്ന അപ്രതീക്ഷിതമായ സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

യൂത്തിൻ്റെ കാഴ്ച്ചപ്പാടിലൂടെ അവരുടെ വികാരവിചാരങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന ഈ സിനിമ നമ്മുടെ കാംബസ്സുകളേയും യുവജനങ്ങളേയും ഏറെ ആകർഷിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. യുവജനങ്ങൾക്ക് ഏറെ ആകർഷകമായ അഭിനേതാക്കളുടെ  സാന്നിദ്ധ്യവും ഈ ചിത്രത്തെ  ഏറെ ആകർഷകമാക്കും

സുനന്ദ ഫിലിപ്പ്, ജസ്റ്റിൻ, സൗമ്യ, ജോൺ അരുൺ എന്നിവരാണ് എക്സികുട്ടീവ് പ്രൊഡ്യൂസേർസ് - 

അർജൂൻ അശോകൻ, അൽത്താഫ് സലിം, ബാലു വർഗീസ്, ശരത് സഭ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ പ്രശസ്‌ത സോഷ്യൽ മീഡിയാ താരം
അന്നാമ്മ, അമൽഷാ, മൊട്ട രാജേന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ശ്രീലഷ്‌മി വിജയനാണ് നായിക. ഈ ചിത്രത്തിൻ്റെ തിരക്കഥാകൃത്തായ സനൂപ് തൈക്കൂടവും ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സംഗീതം - ഇലക്ട്രോണിക്ക് കിളി.
ഛായാഗ്രഹണം - സനീഷ് സ്റ്റാൻലി .
എഡിറ്റിംഗ് - സാഗർ ദാസ്.
കലാസംവിധാനം - അജി കുറ്റ്യാനി.
മേക്കപപ്പ് - സ്വേതിൻ വി.
സ്റ്റിൽസ് - രാംദാസ് മാത്തൂർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - പാർത്ഥൻ.
പ്രൊഡക്ഷൻ മാനേജർ - വിവേക് .
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - വിനോദ് വേണഗോപാൽ
പ്രൊഡക്ഷൻ കൺട്രോളർ - ഷിഹാബ് വെണ്ണല .

ദുബായിലും പോണ്ടിച്ചേരിയി ലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ  ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
വാഴൂർ ജോസ്.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All