article➤പാലക്കാട്

മലയാള നൃത്തലോകത്തിന്റെ പുതുപുലരി: കൊച്ചു കലാകാരി കാർത്തികയുടെ നേട്ടയാത്ര.

Webdesk
Published Jan 31, 2026|

SHARE THIS PAGE!
മലയാള നൃത്തലോകത്തിന്റെ വലിയ പ്രതീക്ഷയായി മാറിക്കൊണ്ടിരിക്കുന്ന കൊച്ചു കലാകാരിയാണ് കാർത്തിക. രണ്ടര വയസ്സ് മുതൽ തന്നെ നൃത്തത്തിലേക്ക് കാലെടുത്തുവച്ച കാർത്തിക, അമ്മയും ഗുരുവുമായ വിദ്യ പ്രമോദിന്റെ നൃത്തകളരിയിലൂടെയാണ് തന്റെ കലാപയണം ആരംഭിച്ചത്. നിലവിൽ പുത്തൂർ ഡോ. പ്രമോദ് ദാസിന്റെ കീഴിലാണ് അവൾ നൃത്തപരിശീലനം തുടരുന്നത്.


നാലാം ക്ലാസ് വിദ്യാർത്ഥിനിയായിരിക്കെ തന്നെ ശ്രദ്ധേയമായ നേട്ടങ്ങൾ സ്വന്തമാക്കിയ കാർത്തിക, ഇപ്പോൾ ഭാരതമാത ഹൈസ്കൂളിലെ വിദ്യാർത്ഥിനിയാണ്. 2025–26 അധ്യയനവർഷത്തിൽ നടന്ന സ്കൂൾ ഉപജില്ലാ കലോത്സവത്തിൽ എൽ.പി വിഭാഗം ഭാരതനാട്യത്തിൽ ഫസ്റ്റ് എ ഗ്രേഡ് നേടി അവൾ തന്റെ അസാധാരണമായ കഴിവ് തെളിയിച്ചു.
ഇതോടൊപ്പം, 2026- ൽ ഇന്ത്യ ഡാൻസ് ഫെഡറേഷൻ അസോസിയേഷൻ (IDFA) സംഘടിപ്പിച്ച ദേശീയതല ഭാരതനാട്യ വേദിയിൽ പങ്കെടുത്ത കാർത്തികയ്ക്ക് ലഭിച്ച ‘ബാലപ്രതിഭ പുരസ്കാരം’ മറ്റൊരു വലിയ അംഗീകാരമായി മാറി.


അമ്മ വിദ്യ പ്രമോദിന്റെയും അച്ഛൻ പ്രമോദ് മേനോന്റെയും ശക്തമായ പിന്തുണയും പ്രോത്സാഹനവുമാണ് കാർത്തികയുടെ വിജയയാത്രയ്ക്ക് ഉറച്ച കരുത്താകുന്നത്. സഹോദരൻ പ്രണവ് പ്രമോദും കാർത്തികയുടെ കലാപ്രവർത്തനങ്ങൾക്ക് ഒപ്പമായി സാന്നിധ്യമറിയിക്കുന്നു.


കാർത്തികയ്ക്ക് ലഭിച്ച ഈ അംഗീകാരങ്ങൾ, ഈ കൊച്ചു കലാകാരിക്ക് മുന്നിലുള്ള വൻ സാധ്യതകളുടെയും ഭാവിയിൽ അവൾ കൈവരിക്കാൻ പോകുന്ന ഉയരങ്ങളുടെയും വ്യക്തമായ സൂചനകളാണെന്ന് കലാലോകം വിലയിരുത്തുന്നു.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All