songsകൊച്ചി

നവാഗതനായ അദ്വൈത് നായർ സംവിധാനം 'ചത്താ പച്ച' ടൈറ്റിൽ പേരോടെ പ്രൊമോസോംഗ് എത്തി.

വാഴൂർ ജോസ്
Published Jan 08, 2026|

SHARE THIS PAGE!
റസ് ലിംഗ് ഷോ പശ്ചാത്തലത്തിൽ നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന "ചത്താ പച്ച" എന്ന ചിത്രത്തിൻ്റെ പ്രൊമോ ഗാനംപുറത്തുവിട്ടു.

ചത്താ പച്ച എന്ന ടൈറ്റിലിൽത്തന്നെ യാണ്പ്രൊമോ ഗാനം എത്തിയിരിക്കുന്നത്. ബോളിവുഡ്ഡിലെ മാസ്മര സംഗീതത്തിൻ്റെ ശിൽപ്പികളായ ശങ്കർ ഇഹ്സാൻ ലോയ് ടീം ഒരുക്കിയ ഈ ഗാനം യുവതലമുറയെ ഏറെ ആകർഷിക്കും വിധത്തിൽ അവരുടെ കാഴ്ച്ചപ്പാടുകൾക്കൊപ്പമുള്ള ഒരു ഗാനമാണിത്.ഇഷാൻ ഷൗക്കത്താണ് ഈ ഗാനരംഗത്തിൽ ലീഡു ചെയ്യുന്നത്.

മാർക്കോയിലെ വിക്ടർ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ഇഷാൻഷൗക്കത്ത് ഈ ചിത്രത്തിൽ ലിറ്റിൽ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മൂന്നു ചെറുപ്പക്കാരെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടുള്ള ഈ ചിത്രത്തിലെ മൂന്നു പേരിലെ ഒരാളാണ്  ഇഷാൻ ഷൗക്കത്തിൻ്റെ ലിറ്റിൽ എന്ന കഥാപാത്രം.

ചത്താ പച്ച എന്നു തുടങ്ങുന്ന ഈ ഗാനം ജനുവരി ഇരുപത്തിരണ്ടിന് പ്രദർശനത്തിനെത്തുന്നതിൻ്റെ ചിത്രത്തിൻ്റെ പ്രമോഷൻ ഭാഗമായിട്ടാണ്  അണിയറ പ്രവർത്തകർ ഈ ഗാനം പുറത്തുവിട്ടിരിക്കുന്നത്.. നവമാധ്യമങ്ങളിൽ ഈ പ്രൊമോഷൻ ഗാനത്തിന് വലിയ സ്വീകാര്യത ലഭിച്ചിരിക്കുന്നത് ഈ ചിത്രത്തോടുള്ള പ്രേക്ഷകരുടെ ആഭിമുഖ്യം തന്നെയാണ്.

അർജുൻ അശോകനും, റോഷൻ മാത്യുവുമാണ് മൂന്നു പേരിലെമറ്റു രണ്ടുപേർ. വൻ മുതൽ മുടക്കിൽ ഹ്യൂമർ ആക്ഷൻ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ സാന്നിദ്യം ഏറെ ശക്തമായി നിലനിൽക്കുന്നു. റീൽ വേൾഡ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ റിതേഷ് എസ്. രാമകൃഷ്ണൻ, രമേഷ് എസ്. രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത്, എന്നിവരാണ്. ഈ ചിത്രം നിർമ്മിക്കുന്നത്.

വിശാഖ് നായർ തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ദിഖ്,  സായ് കുമാർ, മുത്തുമണി, ദർശൻ സാബു വൈഷ്ണവ് ബിജു , കാർമൻ . എസ്. മാത്യു, ഖാലിദ് അൽ അമേരി, തെസ്നിഖാൻ, ലഷ്മി മേനോൻ, റാഫി,ദെർതഗ്നൻ സാബു, ശ്യാം പ്രകാശ്, വൈഷ്ണവ് ബിജു, മിനോൺ, വേദിക ശ്രീകുമാർ, സരിൻ ശിഹാബ്, ഓർഹാൻ ആൽവിൻ മുകുന്ദ്, ആർച്ചിത് അഭിലാഷ്, ടോഷ് ക്രിസ്റ്റി& ടോജ് ക്രിസ്റ്റി, ആഷ്ലി ഐസക്ക് ഏബ്രഹാം, എന്നിവരും പ്രധാന താരങ്ങളാണ്.

സുമേഷ് രമേഷ് എന്ന ഹിറ്റ് ചിത്രത്തിനു തിരക്കഥ ഒരുക്കിയ സനൂപ് തൈക്കൂടമാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
ഗാനങ്ങൾ - വിനായക് ശശികുമാർ.
പശ്ചാത്തല സംഗീതം - മുജീബ് മജീദ്.
ഛായാഗ്രഹണം - ആനന്ദ്.സി. ചന്ദ്രൻ '
അഡിഷണൽ ഫോട്ടോഗ്രാഫി - ജോമോൻ.ടി. ജോൺ, സുദീപ് ഇളമൺ,
എഡിറ്റിംഗ് - പ്രവീൺ പ്രഭാകർ.
കലാസംവിധാനം - സുനിൽ ദാസ്. 
മേക്കപ്പ് - റോണക്സ് സേവ്യർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അരീഷ് അസ് ലം , ജിബിൻ ജോൺ. 
സ്റ്റിൽസ് - അർജുൻ കല്ലിംഗൽ .
പബ്ളിസിറ്റി ഡിസൈൻ - യെല്ലോ ടൂത്ത് '
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - എസ്. ജോർജ്.
ലൈൻ പ്രൊഡ്യൂസർ - എസ്. ജോർജ്.
ലൈൻ പ്രൊഡ്യൂസർ - സുനിൽ സിംഗ് -
പ്രൊഡക്ഷൻ മാനേജേഴസ് - ജോബി ക്രിസ്റ്റി. റഫീഖ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ്.
പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ

വെഫയർ ഫിലിംസ് ഈ ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു
വാഴൂർ ജോസ്.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All