newsകൊച്ചി

ജോഷി- ജോജു കൂട്ടുകെട്ടിൽ അനൂപ് മേനോന്റെ രചനയിൽ ഒരുങ്ങുന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റിൽ.

ഐശ്വര്യ രാജ്
Published May 06, 2026|

SHARE THIS PAGE!
പൊറിഞ്ചു മറിയം ജോസ്, ആന്റണി എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ജോഷിയും ജോജു ജോർജും ഒന്നിക്കുന്നു. 

അനൂപ് മേനോൻ ആണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന കുടുംബചിത്രത്തിലൂടെയാണ് ജോഷിയും ജോജുവും വീണ്ടും ഒരുമിക്കുന്നത്. 

ഇത് ആദ്യമായാണ് ജോഷിയും അനൂപ് മേനോനും ഒരു സിനിമക്കായി കൈ കോർക്കുന്നത്.

ജോജു പ്രധാന വേഷത്തിൽ എത്തുന്ന സിനിമ നിർമ്മിക്കുന്നത് ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ ഹൗസ് ആയ അപ്പു പാത്തു പാപ്പു ആണ്. 

ഓഗസ്റ്റിൽ ആരംഭിക്കുന്ന പടത്തിന്റെ ഓദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാകുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All