posterകൊച്ചി

കൊച്ചി ലഹരി മാഫിയയുടെ കഥയുമായി എത്തുന്ന വിഹാൻ വിഷ്ണുവിൻ്റെ "വലയം"; സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്.

പി.ശിവപ്രസാദ്
Published May 17, 2026|

SHARE THIS PAGE!
കൊച്ചിയിലെ ലഹരി മാഫിയയുടെ കഥ പറയുന്ന യുവതാരം വിഹാൻ വിഷ്ണുവിൻ്റെ പുതിയ ചിത്രം "വലയ"ത്തിൻ്റെ പുതിയ പോസ്റ്റർ റിലീസ് ആയി. 'രഘുറാം' എന്ന ദ്വിഭാഷ ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് സുധീർ സി ചക്കനാട്ട് സംവിധായക നിരയിലേക്ക് എത്തുന്ന ആദ്യ ചിത്രമാണ് 'വലയം'. വിഹാൻ വിഷ്ണുവിനൊപ്പം അക്രം, സുനിൽ റാവുത്തർ,അനൂപ്,ജിറ്റി ജോസഫ്‌ , അക്ഷയ തുടങ്ങി ഒരു കൂട്ടം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയ ഈ ത്രില്ലർ ഹ്രസ്വചിത്രത്തിൻ്റെ കഥയും തിരക്കഥയും എഴുത്തുകാരനായ രഞ്ജിത്ത് കൃഷ്ണമോഹൻ്റേതാണ്. ആലിയ ഡ്രീം സിനിമസിൻ്റെ ബാനറിൽ ആഷിഷ്. എസ് ആണ് ഈ ഹ്രസ്വചിത്രം നിർമിക്കുന്നത്. ചിത്രം ജൂൺ മാസം റിലീസിന് എത്തുമെന്ന് നിർമ്മാതാവ് അറിയിച്ചു.

ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സബി പൗലോസ് ആണ്. എഡിറ്റർ: ഡ്രാഗൺ ജെറോഷ്, മ്യൂസിക്: ആൻ്റോ സ്റ്റെബിൻ, മേക്കപ്പ് & കോസ്റ്റ്യൂംസ്: ഷൈനി അശോക്, ആർട്ട്: റെനീഷ് റെജി, കോ പ്രൊഡ്യൂസർ: ശ്രുതി ഗിരീഷ്, പ്രൊഡക്ഷൻ കൺട്രോളർ: റിയാസ് ഉംബായ്, പ്രൊഡക്ഷൻ മേനേജർ: സൂരജ് രാജ്, സ്റ്റണ്ട്: ഡ്രാഗൺ ജെറോഷ്, കളറിസ്റ്റ്: ആൽവിൻ ടോമി,വിഫ്ക്സ് : ഗായത്രി വിജയ്, സ്റ്റിൽസ്: ഷാജി എൻ ജെ, ലൊക്കേഷൻ മേനേജർ : അനിൽ മലയാറ്റൂർ, ഡിസൈൻസ്: സൂരജ് സുരൻ , പ്രമോഷൻ കൺസൾട്ടൻ്റ്: മനു കെ തങ്കച്ചൻ, പി.ആർ.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All