poster➤കൊച്ചി

"അമ്പട ഉണ്ണീ..."; കുഞ്ചാക്കോ ബോബന്റെ ജന്മദിനത്തിൽ സർപ്രൈസ് പോസ്റ്ററുമായി 'കല്യാണരാമൻ' ടീം!

പി.ശിവപ്രസാദ്
Published Nov 03, 2026|

SHARE THIS PAGE!
24 വർഷങ്ങൾക്ക് ശേഷം 'കല്യാണരാമൻ' റീ റിലീസിന് ഒരുങ്ങുന്നു..

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കോമഡി എന്റർടെയ്നറുകളിൽ ഒന്നായ 'കല്യാണരാമൻ' പുത്തൻ ദൃശ്യ-ശ്രവ്യ വിസ്മയങ്ങളോടെ വീണ്ടും തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ 4K അറ്റ്മോസ് റീ-റിലീസിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ, പ്രിയതാരം കുഞ്ചാക്കോ ബോബന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ കഥാപാത്രമായ 'ഉണ്ണി'യുടെ പ്രത്യേക പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ദിലീപ് നായകനായെത്തിയ ചിത്രത്തിൽ നവ്യ നായരായിരുന്നു നായിക. ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയ ചാക്കോച്ചൻ, പ്രേക്ഷകരുടെ മനസിൽ വലിയ ഇടമാണ് നേടിയെടുത്തത്.

ഷാഫിയുടെ സംവിധാനത്തിൽ ബെന്നി പി. നായരമ്പലം രചന നിർവഹിച്ച് ലാൽ ക്രിയേഷൻസ് നിർമ്മിച്ച 'കല്യാണരാമൻ' 2002-ലാണ് ആദ്യം തീയേറ്ററുകളിലെത്തിയത്. രാമൻകുട്ടിയും പോഞ്ഞിക്കരയും പ്യാരിയും അച്ചുതൻ നായരുമെല്ലാം ചേർത്തുവെച്ച തമാശകൾ മലയാളിക്ക് ഇന്നും മറക്കാനാവാത്തതാണ്.​ സമീപകാലത്ത് റീ റിലീസ് യെയ്ത വിജയ ചിത്രങ്ങളുടെ റീമാസ്റ്ററിംഗ് ജോലികൾ ചെയ്ത ഹൈ സ്റ്റുഡിയോസാണ് 4K ദൃശ്യമികവിലും ഡോൾബി അറ്റ്മോസ് ശബ്ദവിന്യാസത്തിലുമായി ചിത്രം വീണ്ടും പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ചിരിയുടെ വസന്തം ഒരിക്കൽക്കൂടി വലിയ സ്ക്രീനിൽ കാണാൻ പ്രേക്ഷകർ കാത്തിരിക്കുമ്പോൾ, റീ-റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.  
പി.ആർ.ഓ: പി.ശിവപ്രസാദ്

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All