newsപാലക്കാട്‌

നടന്‍ മേഘനാഥന്‍ (60) അന്തരിച്ചു

Webdesk
Published Nov 21, 2024|

SHARE THIS PAGE!
പാലക്കാട്‌: പ്രശസ്ത ചലച്ചിത്ര നടനും അന്തരിച്ച നടൻ ഭരത് ബാലൻ K നായരുടെ മകനുമായ മേഘനാദൻ (60)അന്തരിച്ചു.

ശ്വാസ കോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ആകസ്മിക വിയോഗം.

1980 ൽ പി.എൻ മേനോൻ സംവിധാനം ചെയ്‌ത ‘ അസ്‌ത്രം’ എന്ന ചിത്രത്തിൽ ഒരു സ്‌റ്റുഡിയോബോയിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേഘനാദന്‍ സിനിമ ജീവിതം ആരംഭിക്കുന്നത്. പഞ്ചാഗ്നി, ചമയം,രാജധാനി, ഭൂമിഗീതം, ചെങ്കോൽ, മലപ്പുറം ഹാജി മഹാനായ ജോജി,പ്രായിക്കര പാപ്പാൻ, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, രാഷ്ട്രം, കുടമാറ്റം,  വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, വാസ്തവം എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.

നൂറോളം സിനിമകളിൽ ശ്രദ്ധേയവേഷങ്ങൾ ചെയ്തിട്ടുണ്ട്.


ഭാര്യ: സുസ്മിത. മകൾ: പാർവതി. സംസ്കാരം: ഷൊർണൂർ വീട്ടു വളപ്പിൽ..
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All