newsകൊച്ചി

ഡാർക്ക് ക്രൈം ത്രില്ലറുമായി അജു വർഗീസും, ജാഫർ ഇടുക്കിയും.

വാഴൂർ ജോസ്
Published Dec 04, 2024|

SHARE THIS PAGE!
ഡാർക്ക് ക്രൈം ത്രില്ലർ സിനിമയുടെ ഭാഗമാകുകയാണ്
അജു വർഗീസും, ജാഫർ ഇടുക്കിയും.
മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കൽ നിർമ്മിക്കുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
. ഭഗവതിപുരം, ഹലോ ദുബായ് ക്കാരൻ. മൂന്നാം നാൾ, വൈറ്റ്മാൻ, കുട്ടൻ്റെ ഷിനി ഗാമി എന്നി ചിത്രങ്ങൾക്കു ശേഷം മഞ്ചാടി ക്രിയേഷൻസ് നിർമ്മിക്കുന്ന ആറാമതു ചിത്രമാണിത്. 
നവാഗതനായ അജയ് ഷാജിയാണ് ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്.
'അസാധാരണമായ ഒരു ക്രൈം ത്രില്ലറിൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ അജയ് ഷാജി അവതരിപ്പിക്കുന്നത്.
എഡിറ്റിംഗിലും ആഡ് ഫിലിമുകളിലും പ്രവർത്തിച്ചു കൊണ്ടാണ് അജയ് ഷാജി മുഖ്യധാരാസിനിമയി
ലേക്ക് കടന്നു വരുന്നത്.
ഒരു മലയോര ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിൽ തികച്ചും റിയലിസ്റ്റിക്കായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.
അജു വർഗീസും, ജാഫർ ഇടുക്കിയും കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ കലാഭവൻ ഷാജോൺ, താര പ്രുതുമുഖം) ഡയാനാ ഹമീദ്, ശ്രീജിത്ത് രവി, സുനിൽ സുഗത, അഷറഫ് പിലാക്കൽ, തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു
തിരക്കഥ - അജയ് ഷാജി - പ്രശാന്ത് വിശ്വനാഥൻ.
ഗാനങ്ങൾ - പ്രശാന്ത് വിശ്വനാഥൻ
സംഗീതം. മിനി ബോയ്.
ഛായാഗ്രഹണം - പ്രമോദ്.കെ. പിള്ള
എഡിറ്റിംഗ് - സിയാൻ ശ്രീകാന്ത്.
കലാസംവിധാനം - കോയാസ്
കോസ്റ്റ്യും - ഡിസൈൻ-ഫെമിന ജബ്ബാർ.
മേക്കപ്പ്- നരസിംഹസ്വാമി.
നിശ്ചല ഛായാഗ്രഹണം - അനിൽ വന്ദന '
ക്രിയേറ്റീവ് ഹെഡ് - സിറാജ് മൂൺ ബീം
സ്റ്റുഡിയോ ചലച്ചിത്രം.
ചീഫ്' അസ്സോസ്സിയേറ്റ് ഡയറക്ടർ -. ജയേന്ദ്ര ശർമ്മ.
പ്രൊജക്റ്റ് ഡിസൈൻ - സുധീർ കുമാർ, അനൂപ് തൊടുപുഴ
. പ്രൊഡക്ഷൻ ഹെഡ് രജീഷ് പത്തംകുളം.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - പി.സി. മുഹമ്മദ് '
ഡിസംബർ പത്തു മുതൽ തൊടുപുഴയിൽ ചിത്രീകരണമാരംഭി
ക്കുന്ന ഈ ചിത്രത്തിൻ്റെ മറ്റൊരു ലൊക്കേഷൻ കൊച്ചിയാണ്.
വാഴൂർ ജോസ്.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All