news➤തിരുവനന്തപുരം

റംസാനിലെ ചന്ദ്രികയും ടി. പി ശാസ്തമംഗലത്തിന് ആദരവും ഞായറാഴ്ച.

റഹിം പനവൂർ
Published Apr 02, 2025|

SHARE THIS PAGE!
തിരുവനന്തപുരം : ട്രാവൻകൂർ മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'റംസാനിലെ ചന്ദ്രിക' വിഷ്വൽ ഗാനമേളയും സപ്തതയിലെത്തിയ ഗാനനിരൂപകൻ  ടി. പി ശാസ്തമംഗലത്തെ ആദരിക്കുന്ന ചടങ്ങും ഏപ്രിൽ 6 ഞായറാഴ്ച വൈകിട്ട് 5.30 ന് തൈക്കാട് ഗണേശം ആഡിറ്റോറിയത്തിൽ നടക്കും. ഉദ്ഘാടനവും ആദരവ് സമർപ്പണവും സൂര്യ കൃഷ്ണമൂർത്തി നിർവഹിക്കും. പ്രൊഫ. ജോർജ് ഓണക്കൂർ അധ്യക്ഷനായിരിക്കും.ഡോ. എസ്. ഡി അനിൽകുമാറിന് കലാപ്രതിഭ  പുരസ്‌കാരവും ജീവകാരുണ്യ പ്രവർത്തകൻ എസ്. വിനയചന്ദ്രൻ നായർക്ക് ജീവകാരുണ്യ പുരസ്‌കാരവും നൽകും. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ, സുവചൻ,തെക്കൻസ്റ്റാർ ബാദുഷ, ജെ. രാജൻ, റഹിം പനവൂർ,എസ്.രാജീവ്, സി. രാജീവ്‌, ജോയ് ഇസ്സഡ്, ഗോപൻ ശാസ്തമംഗലം തുടങ്ങിയവർ സംസാരിക്കും. തിങ്കൾ ഗോവിന്ദ്, പ്രമീള, ബെൻ മോഹൻ, ഷീൻ ജോർജ്, മോനി കൃഷ്ണ, മെറിൻ എന്നിവർ ഗാനങ്ങൾ ആലപിക്കും.



റഹിം പനവൂർ 
ഫോൺ : 9946584007

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All