newsതിരുവനന്തപുരം

ചെങ്കൽ സുകുമാരിയുടെ പുസ്തകം 'വൈരശുദ്ധി ' പ്രകാശനം ഫെബ്രുവരി 27 ന്.

റഹിം പനവൂർ
Published Feb 24, 2025|

SHARE THIS PAGE!
തിരുവനന്തപുരം:  ചെങ്കൽ സുകുമാരി രചിച്ച 'വൈരശുദ്ധി'എന്ന  നോവലിന്റെ  പ്രകാശനം ഫെബ്രു 27 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളിൽ  നടക്കും. തിരുവിതാംകൂർ രാജ കുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി  പ്രകാശനം  നിർവഹിക്കും. സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ പുസ്തകം സ്വീകരിക്കും.യവനിക സംഘടിപ്പിക്കുന്ന ചടങ്ങിൽ  ഡോ. എം. ആർ  തമ്പാൻ അധ്യക്ഷനാ യിരിക്കും.യുവ എഴുത്തുകാരൻ  വി. എസ്  അജിത് പുസ്തക അവലോകനം നടത്തും. ജസീന്ത മോറിസ്, സി. മോഹനൻ നായർ, യവനിക മാനേജർ കെ. രാജേന്ദ്രൻ, മോഹൻകുമാർ എൻ. മാറനല്ലൂർ, സുനിത ശ്രീകുമാർ  തുടങ്ങിയവർ സംസാരിക്കും.
 4 മണി മുതൽ മുരളികൃഷ്ണയും സംഘവും ഗാനസംഗമം നടത്തും.


റഹിം പനവൂർ 
ഫോൺ : 9946584007

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update

Related Stories

Latest Update

Top News

News Videos See All