trailer-teaser

ഗിരീഷ് കുന്നുമ്മൽ സംവിധാനം ചെയ്യുന്ന "കുറിഞ്ഞി " എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ

എ എസ് ദിനേശ്
Published Feb 01, 2024|

SHARE THIS PAGE!
സോഷ്യൽ മീഡിയയിലൂടെ ഏറെ ശ്രദ്ധേയയായ ആവണി ആവൂസിനെ മുഖ്യ കഥാപാത്രമാക്കി ഗിരീഷ് കുന്നുമ്മൽ സംവിധാനം ചെയ്യുന്ന "കുറിഞ്ഞി " എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റീലീസായി.
ഫെബ്രുവരി രണ്ടിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ പ്രകാശ് വാടിക്കൽ,
ഡോക്ടർ ഷിബു ജയരാജ്,പ്രകാശ് ചെങ്ങൽ,ശ്യാം കോഴിക്കോട്,അശ്വിൻ വാസുദേവ്,ഒ മോഹൻ,
കെ കെ ചന്ദ്രബാബു,
എൽദോ,ലൗജേഷ്,
സുരേഷ്,മനോജ്,
 രജന രവി,കുള്ളിയമ്മ,
 വിനീതാ ഡി അമൽ,
 ലേഖനായർ
ചങ്ങനാശ്ശേരി,ലിസി വയനാട്,രാഖി അനുപ്രസാദ്, ബാലതാരങ്ങളായ മാളവിക ജിതേഷ്, സമജ്ഞ രഞ്ജിത്,
 എന്നിവരാണ് "കുറിഞ്ഞി" യിലെ അഭിനേതാക്കൾ.
വേരുശിൽപം നിർമ്മിച്ചും
കൃഷിപ്പണി നടത്തിയും ജീവിച്ചു പോന്ന  പണിയ കോളനിയിയുടെ പശ്ചാത്തലത്തിൽ
കാടും നാടും
ചേർന്നൊരുങ്ങുന്ന ഈ ചിത്രത്തിൽ ഏറെക്കുറെ കഥാപാത്രങ്ങൾ ഗോത്ര സമൂഹത്തിൽ നിന്നുള്ളവരാണ്.
ഗോത്ര ഗായിക
അനിഷിതവാസു ഇതിൽ ഗായികയായും കഥാപാത്രമായും രംഗത്തെത്തുന്നു.
 ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷൻസ് ബാനറിൽ എസ് ആർ നായർ അമ്പലപ്പുഴ നിർമ്മിക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം ജിതേഷ്  സി ആദിത്യ നിർവ്വഹിക്കുന്നു.
രചന-പ്രകാശ് വാടിക്കൽ,എഡിറ്റിംഗ്-രാഹുൽ ക്ലബ്ഡേ, ഗാനരചന-പ്രമോദ് കാപ്പാട്,സംഗീതം-
ഡോക്ടർ കാഞ്ഞങ്ങാട് രാമചന്ദ്രൻ,ആലാപനം- ദേവനന്ദ ഗിരീഷ്, അനിഷിതവാസു,
ഡോക്ടർ ഷിബു ജയരാജ്‌,പശ്ചാത്തല സംഗീതം-പണ്ഡിറ്റ്
രമേഷ് നാരായണൻ, പ്രൊജക്റ്റ് ഡിസൈനർ-
സെവൻ ആർട്സ് മോഹൻ
പ്രൊഡക്ഷൻ കൺട്രോളർ-എ കെ ശ്രീജയൻ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-എൽദോ,മേക്കപ്പ്-ഒ മോഹൻ  കയറ്റില്‍,വസ്ത്രാലങ്കാരം-ലൗജീഷ്,കല- അൻസാർ ജാസ,  സംവിധാന സഹായികൾ-
സുരേഷ്,അനീഷ് ഭാസ്കർ, രജന രവി,സ്റ്റിൽസ്-ബാലു ബത്തേരി,പരസ്യകല-മനു ഡാവിഞ്ചി,പി ആർ ഒ-എ എസ് ദിനേശ്.



Related Stories

Latest Update

Top News

News Videos See All