songs➤ചെന്നൈ

നിവിൻ പോളി നായകനാകുന്ന ഏഴ് കടൽ ഏഴ് മലൈ'യിലെ ആദ്യഗാനം പുറത്തിറങ്ങി

ശബരി
Published Feb 15, 2024|

SHARE THIS PAGE!
നിവിൻ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന 'ഏഴ് കടൽ ഏഴ് മലൈ'യിലെ ആദ്യഗാനം പുറത്തിറങ്ങി. 'മറുപടി നീ' എന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. മദൻ കർക്കിയുടെ വരികൾക്ക് യുവാൻ ശങ്കർ രാജ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് യുവാൻ ശങ്കർ രാജയും സിദ്ധാർത്ഥും ചേർന്നാണ്. റോട്ടർഡാം ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വെച്ച് നടന്ന പ്രീമിയർ ഷോക്ക് ചിത്രത്തിന് മികച്ച പ്രതികരണങ്ങൾ ലഭിച്ചിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ മാറ്റുരക്കുന്ന ഫിലിം ഫെസ്റ്റിവലിൽ നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ശതാബ്ദങ്ങളായി പടർന്ന് പന്തലിച്ച് കിടക്കുന്ന പ്രണയത്തിൻ്റെയും സഹാനുഭൂതിയുടെയും അതിജീവനത്തിനത്തിൻ്റെയും  മനോഹരമായ കഥയാണ് ഏഴ് കടൽ ഏഴ് മലൈ.

പ്രണയം വ്യത്യസ്തമായ ഒരു രീതിയിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്ന ചിത്രമാണിത്. വി ഹൗസ് പ്രൊഡക്ഷൻസിൻറെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന് ഹിറ്റ് സംഗീത സംവിധായകൻ യുവൻ ശങ്കർ രാജയാണ് സംഗീതം പകരുന്നത്.

'പേരൻപ്', 'തങ്കമീൻകൾ', 'കട്രത് തമിഴ്', 'തരമണി' എന്നീ ചിത്രങ്ങൾക്ക് ശേഷം ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. തമിഴ് നടൻ സൂരിയും ഒരു പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ അഞ്ജലിയാണ് നായിക. ഛായാഗ്രഹണം: എൻ കെ ഏകാംബരം, ചിത്രസംയോജനം: മതി വി എസ്, വസ്ത്രാലങ്കാരം: ചന്ദ്രക്കാന്ത് സോനവാനെ, മേക്കപ്പ്: പട്ടണം റഷീദ്, പ്രൊഡക്ഷൻ ഡിസൈനർ: ഉമേഷ് ജെ കുമാർ, ആക്ഷൻ: സ്റ്റണ്ട് സിൽവ, കൊറിയോഗ്രഫി: സാൻഡി, പിആർഒ: ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All