newsകൊച്ചി

തദ്ദേശനേട്ടം @ 2025 ചിത്രീകരണം ആരംഭിച്ചു.

പി ആര്‍ സുമേരന്‍
Published Jul 03, 2025|

SHARE THIS PAGE!
ആലപ്പുഴ: ഒരു ഗ്രാമത്തിന്‍റെ ചരിത്രസ്ഥലികളും പൈതൃക നേട്ടങ്ങളും വികസന കുതിപ്പുകളും ജനങ്ങളിലേക്ക് എത്തിക്കുന്ന സോഷ്യല്‍ മീഡിയ വീഡിയോ പ്രോഗ്രാമായ തദ്ദേശനേട്ടം @ 2025 ചിത്രീകരണം ആരംഭിച്ചു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി ആര്‍ രജിത ചിത്രീകരണത്തിന് തുടക്കം കുറിച്ചു.സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻമാരായ രാജേഷ് വിവേകാനന്ദ , എൻ.കെ. ജനാർദ്ദനൻ എന്നിവരും പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്തിന്‍റെ വികസന നേട്ടങ്ങളും ഗ്രാമപഞ്ചായത്തുകളായ പള്ളിപ്പുറം, തൈക്കാട്ടുശ്ശേരി, പാണാവള്ളി, പെരുമ്പളം, അരൂക്കുറ്റി എന്നീ പഞ്ചായത്തുകളുടെ വികസന പ്രവര്‍ത്തനങ്ങളുമാണ് ഈ വീഡിയോയില്‍ ചിത്രീകരിക്കുന്നത്.


പി ആര്‍ മീഡിയയുടെ ബാനറില്‍ മാധ്യമ പ്രവര്‍ത്തകനും സിനിമാ പി ആര്‍ ഒ യുമായ പി ആര്‍ സുമേരനാണ് തദ്ദേശനേട്ടം @ 2025 ന്‍റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. അവതരണം - ആർ. രാധിക, ക്യാമറ - ടി കെ കൃഷ്ണകുമാര്‍, ആർട്ട് - വിനേഷ് വി മോഹനൻ, എഡിറ്റർ - സച്ചിൻ.എസ്. പഞ്ചായത്തിന്റെ വികസന നേട്ടങ്ങള്‍, അംഗങ്ങളുടെ അഭിമുഖങ്ങള്‍, നാടിന്റെ ചരിത്രം, പൈതൃകം, സംസ്ക്കാരം, ഗ്രാമകാഴ്ചകൾ തുടങ്ങിയ പ്രത്യേക ഫീച്ചറുകള്‍ അടങ്ങിയ പ്രോഗ്രാമുകളാണ്  വീഡിയോയിലൂടെ ചിത്രീകരിക്കുന്നത്. ഫെയ്സ് ബുക്ക്, ഇന്‍സ്റ്റഗ്രാം, യുട്യൂബ്, സ്റ്റാറ്റസ് വീഡിയോസ് തുടങ്ങി 12  വിഭാഗങ്ങളിലായിട്ടാണ് ഈ പ്രോഗ്രാമുകള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്. പ്രസ്തുത പ്രോഗ്രാമുകള്‍ അടങ്ങിയ വീഡിയോകള്‍ വാര്‍ഡുതല വാട്സ് ആപ് ഗ്രൂപ്പുകളിലും പൊതു വാട്സ് ആപ് ഗ്രൂപ്പകള്‍ അടങ്ങിയ സമൂഹ മാധ്യമങ്ങളിലും പ്രചരിപ്പിക്കും.

മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All