trailer-teaser➤കൊച്ചി

"ഐ, നോബഡി" ട്രെയിലർ റിലീസായി.

എ എസ് ദിനേശ്
Published Jun 18, 2026|

SHARE THIS PAGE!
പൃഥ്വിരാജ്, പാർവ്വതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന "ഐ,നോബഡി" എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ഇ ഫോർ എക്സ്പെരിമെന്റ്സ് എന്നീ ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് ആർ മേത്ത, സി. വി. സാരഥി എന്നിവർ ചേർന്ന്  നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ദിനേശ് പുരുഷോത്തമൻ നിർവഹിക്കുന്നു.

ജൂലൈ ഒമ്പതിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ഹക്കീം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നിഷാന്ത് സാഗർ, നന്ദു, ഇർഷാദ് അലി, മനോജ് കെ യു, സുധി കോഴിക്കോട്, സഞ്ജു ശിവറാം, ഖാലിദ് റഹ്മാൻ, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, കൃഷ്ണൻ ബാലകൃഷ്ണൻ, ദിനേശ് ആലപ്പുഴ, റോണി വർഗീസ്, മഹേന്ദ്രൻ, അൽബിൻ അലക്സ്, ജിതിൻ മദനൻ, നക്ഷത്ര, ഐറ, ബീന ചന്ദ്രൻ, സന അൽത്താഫ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

കെട്ട്യോളാണ് മാലാഖ, റോഷാക്ക് എന്നീ ചിത്രങ്ങൾക്കു ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം സമീർ അബ്ദുൾ എഴുതുന്നു. മമ്മൂട്ടി ചിത്രമായ റോഷാക്കിനു ശേഷം സമീർ അബ്ദുള്ള തിരക്കഥ എഴുതുന്ന ചിത്രമാണ് "നോബഡി".

സംഗീതം - ജെക്സ് ബിജോയ്,
എഡിറ്റർ - റെമീസ് എംബി,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഹാരിസ് ദേശം,
പ്രൊഡക്ഷൻ കൺട്രോളർ - റിന്നി ദിവാകർ,
പ്രൊഡക്ഷൻ ഡിസൈൻ - അർഷാദ് നക്കോത്ത്,വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ,
മേക്കപ്പ് - റോണെക്സ് സേവ്യർ, 
ചീഫ് അസോസിയേറ്റ് ഡയറക്ടർ - ബെനിലാൽ ബി, ബിനു ജി നായർ,
ആക്ഷൻ - യാനിക് ബെൻ, കലൈ കിംഗ്സൺ, അമിത്ജോളി ബാസ്റ്റിൻ,
സൗണ്ട് ഡിസൈൻ - നിക്സൺ ജോർജ്ജ്, 
വിഎഫ്എക്സ് - ലവകുശ,
സ്റ്റിൽസ് - രോഹിത് കെ സുരേഷ്, 
ഫിനാൻസ് കൺട്രോളർ - കിരൺ നെട്ടയം,
ഡിഐ - മാഗോ പോസ്റ്റ്,
കളറിസ്റ്റ് - സുരേഷ് രവി,
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - വിനോഷ് കൈമൾ,
പ്രമോഷൻസ് - പോഫാക്റ്റിയോ, 
ഡിസൈൻ - യെല്ലോ ടൂത്ത്സ്,
പി ആർ ഒ - എ എസ് ദിനേശ്.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All