news➤തിരുവനന്തപുരം

വിഷു കൈനീട്ടവുമായി നടൻ അലൻസിയറിനോടൊപ്പം

Webdesk (tvm)
Published Apr 13, 2026|

SHARE THIS PAGE!
തിരു: ചലച്ചിത്ര നടൻ അലൻസിയറിന് വിഷു കൈനീട്ടവുമായി പ്രേംനസീർ സുഹൃത് സമിതി മെമ്പർമാർ. വിഷുദിനമായ 15 ന് രാവിലെ അലൻസിയറിൻ്റെ പുത്തൻതോപ്പിലെ വസതിയായ ഭരതഗൃഹത്തിലാണ് ചടങ്ങ് ഒരുക്കുന്നതെന്ന് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു. 

ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ, സംവിധായകൻ ജോളിമസ്, നടൻ വഞ്ചിയൂർ പ്രവീൺ കുമാർ, ഫിലിം പി.ആർ.ഒ അജയ് തുണ്ടത്തിൽ, പ്രസിഡൻ് പനച്ചമൂട് ഷാജഹാൻ എന്നിവർ പങ്കെടുക്കും. വിവിധ വിഷുദിന കലാവിരുന്നും ഒരുക്കിയിട്ടുണ്ട്.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All