news➤കൊച്ചി

"സുഖിനോ ഭവന്തു'' മ്യൂസിക് റിലീസ്.

എ എസ് ദിനേശ്
Published Nov 17, 2026|

SHARE THIS PAGE!
ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ പ്രകാശ് വാടിക്കൽ രചനയും സംവിധാനവും നിർവഹിക്കുന്ന "സുഖിനോ ഭവന്തു'' എന്ന ചിത്രത്തിലെ മ്യൂസിക് റിലീസ് ഡിസംബർ നാലിന് വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് ശ്രീ മൂകാംബികമ്മ്യൂണിക്കേഷൻസിന്റെ യൂട്യൂബ് ൽ റിലീസ് ചെയ്യും 

കേരള ഫിലിം ക്രിറ്റിക്സിന്റെ രണ്ട് അവാർഡ് നേടിയ ഈ ചിത്രത്തിൽ സംവിധായകൻ ഗിരീഷ് കുന്നുമ്മൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഡോക്ടർ ഷിബു ജയരാജ്‌, പ്രകാശ് ചെങ്ങൽ, ശ്യാം കൊടക്കാട്, ബീനാജി, ഗോഡവിൻ ജേക്കബ്‌, വീണ വേണുഗോപാൽ, നിഷനായർ, ആർച്ച കല്യാണി, നീതു ചേകാടി തുടങ്ങിയവരും അഭിനയിക്കുന്നു. ജിതേഷ് സി ആദിത്യ ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രമോദ് കാപ്പാട് എഴുതിയ വരികൾക്ക് മോഹൻ സിത്താര സംഗീതം പകരുന്നു. മധു ബാലകൃഷ്ണൻ, മോഹൻ സിതാര, രാധിക അശോക്, ദേവനന്ദ ഗിരീഷ് എന്നിവരാണ് ഗായകർ.

എഡിറ്റർ- കപിൽ കൃഷ്ണ. അസോസിയേറ്റ് പ്രൊഡ്യൂസർ-മെറ്റികുലസ് കൊച്ചി,
പ്രൊജക്റ്റ്‌ ഡിസൈനർ- കെ മോഹൻ സെവൻ ആർട്സ്,
പ്രൊഡക്ഷൻ കൺട്രോളർ- എ കെ ശ്രീജയൻ,
മേക്കപ്പ്- ഒ കെ മോഹൻ,
ആർട്ട്‌ ആന്റ് കോസ്റ്റ്യൂം- സുരേഷ് ഇരുളം,
സ്റ്റിൽസ്- ബാലു ബത്തേരി,
പരസ്യകല- ജിസ്സൺ പോൾ, 
ചീഫ് അസോസിയേറ്റ് ഡയറക്ടർ- കമൽ പയ്യന്നൂർ,
ബിജിഎം- രാം ശരത്,
വിഎഫ്എക്സ്- മഹാരാജ, 
സൗണ്ട് ഡിസൈൻ- ബിനൂപ് എസ് ദേവൻ.

ജനുവരി അവസാനവാരം "സുഖിനോ ഭവന്തു'' തിയേറ്ററുകളിലെത്തും.
പി ആർ ഒ- എ എസ് ദിനേശ്.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All