newsഅടൂർ

നടൻ സന്തോഷ് കെ. നായർ വാഹനപകടത്തിൽ അന്തരിച്ചു

Webdesk
Published May 05, 2026|

SHARE THIS PAGE!
വാഹനപകടത്തിൽ പ്രശസ്ത സിനിമാ താരം സന്തോഷ് കെ. നായർ (സന്തോഷ് നായർ) അന്തരിച്ചു. അടൂർ ഏനാത്ത് എം.സി. റോഡിൽ പുതുശ്ശേരി ഭാഗത്ത് ചൊവ്വാഴ്ച രാവിലെ 6.15-ഓടെയായിരുന്നു അപകടം. സന്തോഷ് നായരും ഭാര്യ രാജലക്ഷ്മിയും സഞ്ചരിച്ചിരുന്ന ഇന്നോവ കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

​തിരുവനന്തപുരത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് വരികയായിരുന്നു ഇവർ. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇരുവരെയും അടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സന്തോഷിന്റെ ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്ന് റിപ്പോർട്ടുകളുണ്ട്. അപകടത്തിൽ പരിക്കേറ്റ ഭാര്യ രാജലക്ഷ്മിയുടെ നില ഗുരുതരമായി തുടരുകയാണ്. ഇവർക്കൊപ്പം ട്രക്ക് ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.

​1982-ൽ പുറത്തിറങ്ങിയ ‘ഇതു ഞങ്ങളുടെ കഥ’ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് കെ. നായർ ചലച്ചിത്ര രംഗത്തേക്ക് എത്തിയത്. വില്ലൻ, നായകൻ, സഹനടൻ, ഹാസ്യതാരം തുടങ്ങി വൈവിധ്യമാർന്ന വേഷങ്ങളിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. 'മോഹിനിയാട്ടം' ആണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All