newsകൊച്ചി

"അമ്മ" കുടുംബസംഗമം 2026

എ എസ് ദിനേശ്
Published Feb 14, 2026|

SHARE THIS PAGE!
കൊച്ചി : മലയാളചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ 2026 ലെ കുടുംബ സംഗമം കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് കേന്ദ്രമന്ത്രിയും അമ്മയുടെ ഒന്നാമത്തെ മെമ്പറുമായ ശ്രീ സുരേഷ് ഗോപി നിർവ്വഹിച്ചു.

ചടങ്ങിൽ അമ്മയുടെ പ്രസിഡന്റ്‌ ശ്രീമതി ശ്വേത മേനോൻ അധ്യക്ഷ ആയിരുന്നു. ജനറൽ സെക്രട്ടറി ശ്രീമതി കുക്കൂ പരമേശ്വരൻ സ്വാഗതം ആശംസിച്ചു. ശ്രീ മോഹൻലാൽ അമ്മയുടെ പുതിയ ഭാരവാഹികളെ അനുമോദിച്ച് സംസാരിച്ചു.മലയാള സിനിമയിലെ തന്നെ മുതിർന്ന അഭിനേതാവ് ശ്രീ. ടി ജി രവിയെ ഓണററി മെമ്പർഷിപ്പ് നൽകി ആദരിച്ചു. ദാദാ സഹേബ് ഫാൽക്കെ അവാർഡ് ജേതാവായ ശ്രീ മോഹൻ ലാലിനെയും, പദ്മഭൂഷൻ ജേതാവ് ശ്രീ മമ്മൂട്ടിയേയും അമ്മ  കുടുംബ സംഗമത്തിൽ ആദരിച്ചു.


ഫെഫ്ക സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തിൽ വിജയിച്ച അമ്മയുടെ വനിത ക്രിക്കറ്റ് ടീം നേടിയ ട്രോഫിയും ടി വിയും ക്യാഷ് അവാർഡും ടീം ക്യാപ്റ്റൻ ബീന ആൻ്റണി, ശ്രീ മോഹൻലാലിന്റെ സാന്നിധ്യത്തിൽ അമ്മയ്ക്ക് കൈമാറി സ്പോർട്സ്, പാചക മത്സരം,തുടങ്ങി മറ്റു വിവിധയിനം കലാപരിപാടികളും  അമ്മയുടെ കുടുംബ സംഗമത്തിൽ അരങ്ങേറി
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All