news➤തിരുവനന്തപുരം

കലാനിധി ഫെസ്റ്റില്‍ കലാമത്സരങ്ങള്‍

റഹിം പനവൂർ (PH : 9946584007)
Published May 23, 2024|

SHARE THIS PAGE!
തിരുവനന്തപുരം : കലാനിധി സെന്‍റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്സ് ആന്‍റ് കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ കലാനിധി ഫെസ്റ്റ് 2024 സംഘടിപ്പിക്കും. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ സ്മരണാര്‍ത്ഥം കാവ്യാലാപന മത്സരവും കാര്‍ട്ടൂണിസ്റ്റ് സുകുമാറിന്‍റെ അനുസ്മരണാര്‍ത്ഥം കാര്‍ട്ടൂണ്‍, ചിത്രരചനാ മത്സരവും ചലച്ചിത്ര ഗാനാലാപന മത്സരവും നടത്തും.  ജൂണ്‍ 29 ശനി, 30 ഞായര്‍ എന്നീ തീയതികളില്‍ രാവിലെ 10 മണി മുതല്‍ തിരുവനന്തപുരം സ്റ്റാച്യൂ പത്മാകഫേ കെ.പി. കേശവപിള്ള മെമ്മോറിയല്‍ ഹാളില്‍ (സെക്രട്ടേറിയേറ്റിന് സമീപം) വെച്ചാണ് മത്സരം. പ്രായപരിധിയില്ല. രജിസ്ട്രേഷന്‍ ഫീസ് 200 രൂപയാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 14 വെള്ളിയാഴ്ച. മത്സരവിജയികള്‍ക്കുള്ള സമ്മാന വിതരണവും സാംസ്കാരിക ചടങ്ങുകളും ജൂലൈ രണ്ടാംവാരം നടക്കും. വിജയികള്‍ക്ക് മികച്ച സമ്മാനങ്ങളും പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റും നല്‍കും.

 ഏറ്റവും കൂടുതല്‍ മത്സരാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്ന സ്കൂള്‍/ കോളേജ്/സ്ഥാപനങ്ങള്‍ക്ക് ട്രോഫി നല്‍കുന്നതാണെന്ന് ട്രസ്റ്റ്‌ ചെയർപേഴ്സൺ ഗീതാ രാജേന്ദ്രൻ അറിയിച്ചു.ഫോണ്‍ : 9447509149, 7034491493

റഹിം പനവൂർ 
ഫോൺ : 9946584007

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All