newsപാലക്കാട്ട്

ഗോകുലം മൂവീസിൻ്റെ നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന 'ഭ. ഭ. ബ' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു.

വാഴൂർ ജോസ്
Published Jul 17, 2024|

SHARE THIS PAGE!
ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ഭ. ഭ. ബ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട് -പൊള്ളാച്ചി റൂട്ടിലെ കോഴിപ്പാറയിൽ ജൂലൈ പതിനാല് ഞായറാഴ്ച ആരംഭിച്ചു. കോഴിപ്പാറ സ്കൂളായിരുന്നു ആദ്യ ലൊക്കേഷൻ . നടിയും, ഈ ചിത്രത്തിൻ്റെ തിരക്കഥാകൃത്തുകളിൽ ഒരാളുമായ നൂറിൻ ഷെരീഫ് ഫസ്റ്റ് ക്ലാപ്പ് നൽകിക്കൊണ്ടായി
രുന്നു  ചിത്രീകരണത്തിനു തുടക്കമിട്ടത്.
പൂർണ്ണമായും മാസ് കോമഡി എൻ്റെർടൈനറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാകുന്നത് പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകമുള്ള ദിലീപും വിനീത് ശ്രീനിവാസനുമാണ്.
ഈ പ്രതിഭകളുടെ    ഒരുമിച്ചുള്ള  ആദ്യ   സിനിമ എന്ന പ്രാധാന്യവും ഈ ചിത്രത്തെ ഏറെ വ്യത്യസ്ഥമാക്കുന്നു. 
വലിയൊരു താരനിര തന്നെ ഈ ചിത്രത്തിലുണ്ട്.
ധ്യാൻ ശ്രീനിവാസൻ, സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി. സുരേഷ് കുമാർ, നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണാ, റെഡിൻ കിംഗ് സിലി(തമിഴ്), ഷമീർ ഖാൻ (പ്രേമലു ഫെയിം) ഷിൻസ്, ശരണ്യ പൊൻ വണ്ണൻ , നൂറിൻ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്മി, പ്രശസ്ത കോറിയോഗ്രാഫർ സാൻ്റി എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു
തിരക്കഥ - ഫാഹിം സഫർ - നൂറിൻ ഷെരീഫ്.
ഗാനങ്ങൾ - കൈതപ്രം, വിനായക് ശശികുമാർ, മനു മഞ്ജിത്ത്.
സംഗീതം - ഷാൻ റഹ്മാൻ.
ഛായാഗ്രഹണം. - അരുൺ മോഹൻ
എഡിറ്റിംഗ് - രഞ്ജൻ ഏബ്രഹാം.
കലാസംവിധാനം - നിമേഷ് താനൂർ.
കോ പ്രൊഡ്യൂസേർസ് - വി.സി. പ്രവീൺ, ബൈജു ഗോപാലൻ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി.
പ്രൊഡക്ഷൻ കൺട്രോളർ - സുരേഷ് മിത്രക്കരി.
വൻ മുതൽ മുടക്കിൽ ഒരുക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കോയമ്പത്തൂർ, പാലക്കാട്, പൊള്ളാച്ചി ഭാഗങ്ങളിലായി പൂർത്തിയാകും.
വാഴൂർ ജോസ്.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All