news➤കൊച്ചി

ശരണ്‍കൃഷ്ണ ഷോര്‍ട്ട് ഫിലിം അവാർഡ് 2026 എന്‍ട്രികള്‍ ക്ഷണിച്ചു.

Webdesk
Published Oct 02, 2026|

SHARE THIS PAGE!
അന്തരിച്ച കലാകാരൻ ശരൺകൃഷ്ണയുടെ സ്മരണയ്ക്കായി ആംഗിൾ ഫ്രെയിംസിന്റെ ആഭിമുഖ്യത്തിൽ ജെയിൻ ഡീംഡ് -ടു -ബി യൂണിവേഴ്സിറ്റി കൊച്ചിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ശരൺകൃഷ്ണ ഷോർട്ട് ഫിലിം അവാർഡ് 2027 ഫെബ്രുവരി 12ന് നടക്കും. 

ശരൺകൃഷ്ണയുടെ കലാജീവിതത്തെയും സംഭാവനകളെയും അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഓർമകൾക്ക് ആദരമർപ്പിക്കുകയാണ് പുരസ്കാരച്ചടങ്ങിന്റെ ലക്ഷ്യം.
മികച്ച പ്രൊഫഷണൽ ചിത്രം, മികച്ച ക്യാമ്പസ് ചിത്രം, മികച്ച നടൻ, മികച്ച നടി, മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച ഛായാഗ്രഹണം, മികച്ച എഡിറ്റിങ്, മികച്ച സംഗീത സംവിധായകൻ, മികച്ച ബാലതാരം തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ നൽകുന്നത്. കൂടാതെ പ്രത്യേക ജൂറി പരാമർശങ്ങളും ഉണ്ടായിരിക്കും.

വിജയികൾക്ക് ക്യാഷ് പ്രൈസുകൾ, മെമന്റോ, സർട്ടിഫിക്കറ്റ് എന്നിവ സമ്മാനിക്കും. പരമാവധി 40 മിനിറ്റ് ദൈർഘ്യമുള്ള ചിത്രങ്ങളാണ് മത്സരത്തിനായി പരിഗണിക്കുന്നത്. ജനറൽ, ക്യാമ്പസ് എന്നീ വിഭാഗങ്ങളിലായി എൻട്രികൾ സമർപ്പിക്കാം.

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 2026 ഡിസംബർ 20 വരെ ചിത്രങ്ങൾ സമർപ്പിക്കാം. 
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www.sharankrishnashortfilmawards.com എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. Ph: 9745640896.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All