newsതിരുവനന്തപുരം

നിത്യഹരിത സ്മരണ ഗാനാമൃതം ആഗസ്റ്റ് 9 ന്

റഹിം പനവൂർ (PH : 9946584007)
Published Aug 07, 2024|

SHARE THIS PAGE!
തിരുവനന്തപുരം : നിത്യഹരിത നായകൻ   പ്രേംനസീറിന്റെ
98-ാം ജന്മവാർഷികം പ്രമാണിച്ച്
 ഗാനരചയിതാവും ഗായകനുമായ അജയ് വെള്ളരിപ്പണയും സംഘവും സമർപ്പിക്കുന്ന സംഗീതാർച്ചന നിത്യ ഹരിത സ്മരണ ഗാനാമൃതം  ആഗസ്റ്റ് 9 വെള്ളിയാഴ്ച  വൈകിട്ട് 5.30 ന് തൈയ്ക്കാട് ഭാരത് ഭവൻ മണ്ണരങ്ങ് ആഡിറ്റോറിയത്തിൽ നടക്കും. ചലച്ചിത സംവിധായകൻ ജോളിമസ് ഉദ്ഘാടനം ചെയ്യും. പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ അധ്യക്ഷനായിരിക്കും.പ്രസിഡന്റ്‌ പനച്ചമൂട് ഷാജഹാൻ, ഫിലിം പിആർഒ  അജയ് തുണ്ടത്തിൽ, 
എം. എച്ച് സുലൈമാൻ, മുരളി കോട്ടയ്ക്കകം, ഗോപൻ ശാസ്തമംഗലം തുടങ്ങിയവർ സംസാരിക്കും.ജീവകാരുണ്യ പ്രവർത്തകൻ വിനയചന്ദ്രൻ നായർ, പ്രേംനസീർ പുരസ്‌കാരം ലഭിച്ച ഫിലിം പിആർഒ റഹിം പനവൂർ എന്നിവരെ ചടങ്ങിൽ ആദരിക്കും. ശങ്കർ, ചന്ദ്രശേഖർ, രമേശ്‌, അഡ്വ. പുഷ്പ, ജ്യോത്സ്ന എന്നിവർ ഗാനങ്ങൾ ആലപിക്കും.


റഹിം പനവൂർ
ഫോൺ : 9946584007

ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream
(മലയാളം)
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All