news➤കൊല്ലം

ചലച്ചിത്ര, നാടക, സീരിയൽ താരം രാജേന്ദ്രൻ (71) അന്തരിച്ചു.

Webdesk
Published Mar 26, 2026|

SHARE THIS PAGE!
ചലച്ചിത്ര, നാടക, സീരിയൽ നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ (71) അന്തരിച്ചു. അസുഖബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. നടനും എംഎൽഎയുമായ എം. മുകേഷിന്റെ സഹോദരി ഭർത്താവാണ്. സംസ്കാരം വെള്ളിയാഴ്ച തൃശ്ശൂരിൽ വെച്ച് നടക്കും. കൊല്ലം പട്ടത്താനത്തെ വസതിയിൽ വെച്ച് ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം. ആശുപത്രിയിൽ എത്തിച്ച ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു. സന്ധ്യ രാജേന്ദ്രൻ ആണ് ഭാര്യ. 

നാടകരംഗത്ത് ഏറെ സജീവമായിരുന്നു അദ്ദേഹം. ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും നാടക സംവിധാനം അദ്ദേഹം തുടർന്നിരുന്നു. 

കളിയാട്ടം, പ്രണയവർണ്ണങ്ങൾ, പട്ടാഭിഷേകം, തച്ചിലേടത്ത് ചുണ്ടൻ, നരസിംഹം, മീശമാധവന്‍ എന്നിവ ശ്രദ്ധേയമായ ചിത്രങ്ങൾ. അറുപതോളം ചിത്രങ്ങളിൽ വില്ലനായും സ്വഭാവനടനായും അദ്ദേഹം അഭിനയിച്ചു. 

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All