news➤കൊച്ചി

എം. ഫ്ളിക്സ് (M flix ) ഓ.ടി.ടി. പ്ലാറ്റ് ഫോം ലോഞ്ച് ചെയ്തു.

വാഴൂർജോസ്
Published Nov 28, 2026|

SHARE THIS PAGE!
മലയാള സിനിമക്ക് ഏറെ ഗുണകരമാം വിധം പുതിയൊരു ഓ.ടി.ടി. പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നു. പ്രമുഖ നിർമ്മാതാവും നടനുമായ ഡോ..മധുസൂദനൻ മാവേലിക്കരയുടെ ഉടമസ്ഥതയിലാണ് എം. ഫ്ളിക്സ്‌ ( Mflix ) എന്ന പേരിൽ പുതിയൊരു ഓ.ടി.ടി. പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നത്. നവംബർ ഇരുപത്തി നാലാം തീയതി തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ബഹു. സാംസ്ക്കാരിക- സിനിമ വകുപ്പു മന്ത്രി ശ്രീ.പി.സി. വിഷ്ണുനാഥാണ് ഈ സംരംഭം ഉദ്ഘാടനം ചെയ്തത്.

മലയാള സിനിമക്കും, കലാ രംഗങ്ങൾക്കും ഏറെ പ്രയോജനകരമാം വിധം പ്രവർത്തിക്കുവാൻ ഈ ഓ.ടി.ടി. പ്ലാറ്റ് ഫോമിനു കഴിയട്ടെ യെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് മന്തി. പി.സി.വിഷ്ണുനാഥ് പറഞ്ഞു. സിനിമ, വെബ്ബ് സീരിയലുകൾ, മൈക്രോ സ്രാമകൾ, ഇവന്റ്സ് പ്രോഗ്രാമുകൾ, സ്റ്റേജ് ഷോകൾ തുടങ്ങിയവയൊക്കെ ഈ പ്ലാറ്റ്ഫോമിൽക്കൂടി സംപ്രേക്ഷണം ചെയ്യു മെന്ന് മധുസൂദനൻ മാവേലിക്കര ആമുഖ പ്രസംഗത്തിൽ പറഞ്ഞു. ധാരാളം നല്ല ചിത്രങ്ങൾ വിപണന സാധ്യതയില്ലാതെ കെട്ടിക്കിടക്കുന്നുണ്ട്. അവ പ്രേക്ഷകരുടെ മുന്നിലെത്തിക്കാനും, അതിലൂടെ നിർമ്മാതാക്കൾക്ക് പ്രയോജനം ലഭിക്കാനുള്ള ഒരു വേദിയാക്കി മാറ്റുകയുമാണ് ഇതിലൂടെ ലഷ്യമിടുന്നതെന്ന് മധുസൂദനൻ പറഞ്ഞു.

കൊച്ചി കേന്ദ്രമാക്കിയാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. 

ചലച്ചിത്ര അക്കാദമി ചെയർമാൻ രവീന്ദ്രൻ, സംഗീത നാടക അക്കാദമി ചെയർമാൻ ജി.വേണ ഗോപാൽ, സംവിധായകരായ ജോസ് തോമസ്, വേണു.ബി.നായർ, കമ്പനി സി. ഈ . ഓ. റെയ്സ് സിദ്ദിഖ്, എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

വാഴൂർജോസ്.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All