news➤തിരുവനന്തപുരം

കെ.മധു ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ

Webdesk
Published Jul 26, 2025|

SHARE THIS PAGE!
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഫ്ഡിസി) ചെയര്‍മാനായി സംവിധായകന്‍ കെ.മധുവിനെ നിയമിച്ചു. മുൻ ചെയർമാൻ ഷാജി എന്‍. കരുണിന്റെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് നിയമനം. കഴിഞ്ഞ 3 മാസമായി പകരം ചെയര്‍മാനെ നിയമിച്ചിരുന്നില്ല. സിനിമ കോണ്‍ക്ലേവ് വരാനിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമനം. നിലവിൽ ഭരണസമിതിയില്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു കെ. മധു. എണ്‍പതുകള്‍ മുതല്‍ സിനിമാമേഖലയില്‍ സജീവമാണ് കെ മധു. മലരും കിളിയും ആണ് ആദ്യസിനിമ. ഇരുപതാം നൂറ്റാണ്ടും ഒരു സിബിഐ ഡയറിക്കുറിപ്പും ഉള്‍പ്പെടെ 25 ലധികം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി വിവിധ ഭാഷകളിലായി 30ലധികം ഫീച്ചര്‍ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.


സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All