newsകൊച്ചി

'വവ്വാലി'ൽ ലെവിൻ സൈമൺ ജോസഫ്. - എട്ടാമത്തെ ചിത്രം

എ എസ് ദിനേശ്
Published Oct 31, 2025|

SHARE THIS PAGE!
"വവ്വാൽ" എന്ന ചിത്രത്തിൻ്റെ നാലാമത്തെ ബോഡിങ് ആണ് ലെവിൻ സൈമൺ ജോസഫ് എന്ന യുവത്വം. ഈ ചിത്രത്തിലെ ആദ്യ മലയാളി സാനിധ്യവും ഇതാണ്.തീ ഒരു തരി മതി പെട്രോളാണെങ്കിൽ പടർന്നു പന്തലിക്കാൻ. ലെവിൻ സൈമൺ ന്റെ എട്ടാമത്തെ ചിത്രമാണ് "വവ്വാൽ". ഇത് വരെ കാണാത്ത,പ്രേക്ഷകർ ആഗ്രഹിക്കുന്ന 'ഒന്ന് ' അതെന്തായാലും ഇതിൽ സംഭവിക്കും എന്ന ഉറപ്പിലാണ് എല്ലാരും ഉറ്റു നോക്കുന്നത്. ചിന്തകൾക്കുള്ളിൽ മറഞ്ഞിരിക്കുന്ന ആരൂഢം ഇത്തവണ മറകൾ  നീക്കി പുറത്തു വരും എന്ന് വിശ്വസിക്കാം.  എന്തായാലും ഇത് വരെയുള്ള എല്ലാ അപ്ഡേഷനും സോഷ്യൽ മീഡിയയിൽ മാത്രമല്ല, സിനിമാ സ്നേഹികൾക്കിടയിലും  വളരെയധികം ചർച്ചക്കിടയാക്കിയിട്ടുണ്ട് എന്നത് തന്നെയാണ് വാസ്തവം.
ഓൺഡിമാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷഹ്‌മോന്‍ ബി പറേലില്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ 'വവ്വാലി'ൽ മറ്റു  പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. മനോജ് എം ജെ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
സംഗീതം - ജോൺസൺ പീറ്റർ,
എഡിറ്റർ - ഫാസിൽ പി ഷാമോൻ, 
പ്രൊഡക്ഷൻ ഡിസൈനർ - ജോസഫ് നെല്ലിക്കൽ, 
മേക്കപ്പ് - സന്തോഷ് വെൺപകൽ, 
വസ്ത്രാലങ്കാരം - ഭക്തൻ മങ്ങാട്,
സ്റ്റിൽസ് - രാഹുൽ തങ്കച്ചൻ,
പരസ്യകല - കോളിൻസ് ലിയോഫിൽ, 
ചീഫ് അസോസിയേറ്റ് ഡയറക്ടർ - ആഷിഖ് ദിൽജിത്ത്.

താരനിർണ്ണയം പൂർത്തിയാകുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.
പി ആർ ഒ - എ എസ് ദിനേശ്.

മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All