newsതിരുവനന്തപുരം

അയ്യപ്പശരണ മന്ത്രത്തിൻ്റെ മഹത്ത്വവുമായി മകരപ്പൊന്ന്.

അജയ് തുണ്ടത്തിൽ
Published Jul 08, 2026|

SHARE THIS PAGE!
വൃശ്ചിക പുലരി തെളിഞ്ഞുവല്ലോ... വ്രതമനസ്സിൽ അയ്യപ്പനുണർന്നുവല്ലോ.... അനിൽ ശ്രീരാഗം രചനയും കലാസംവിധാനവും ഛായാഗ്രഹണവും നിർവ്വഹിച്ച് സംവിധാനം ചെയ്ത അയ്യപ്പ ഭക്തി ഗാനമാണ് 'മകരപ്പൊന്ന്'.

തിരുവനന്തപുരം നെടുമങ്ങാടിന്റെ മനോഹരമായ ലൊക്കേഷനുകളിലാണ് "മകരപ്പൊന്ന്" ചിത്രീകരിച്ചിരിക്കുന്നത്. ചെല്ലഞ്ചിയാറാണ്  ഗാനത്തിൽ പമ്പാ നദിയാകുന്നത്.

കളർ ഫിലിംസ് & ഫ്രെയിംസ് ഇന്റർനാഷണലിൻ്റെ ബാനറിൽ നിർമ്മിച്ച മകരപ്പൊന്നിൽ അയ്യപ്പനായി അഭിനയിക്കുന്നത് മുഹമ്മദ് ഇർഫാനാണ്. അയ്യപ്പന്റെ ബാല്യം മണികണ്ഠസ്വാമിയായി ബാലതാരം തൃദേവ് അഭിനയിച്ചിരിക്കുന്നു. ഒപ്പം ജൽസു ചന്ദ്രൻ, ആഷോ സമം, രതീഷ് വേലുമണി, ഗിരീശൻ ചാക്ക, പ്രേംകുമാർ ആലപ്പുഴ, സിന്ധു പേയാട് തുടങ്ങിയവരും കഥാപാത്രങ്ങളാകുന്നു. ഗാനത്തിൽ പന്തളം കൊട്ടാരവും മണി കണ്ഠസ്വാമി പുലിപ്പാൽ തേടി പോകുന്ന  കഥയും പറഞ്ഞുപോകുന്നുണ്ട്.

മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളുടെ കലാ സംവിധായകൻ കൂടിയായ അനിൽ ശ്രീരാഗം വ്യത്യസ്തമായ രീതിയിൽ ഒരുക്കിയ പന്തളം കൊട്ടാരത്തിന്റെ സെറ്റാണ് ഗാനചിത്രീകരണത്തിനായി ഉപയോഗിച്ചത്.

 മകരപ്പൊന്നിന്റെ  പോസ്റ്റർ റിലീസ് ചെയ്തത് നടൻ പത്‌മശ്രീ മധുവാണ്.


നിർമ്മാണം : സുനിൽ കുമാർ, അനിൽ ശ്രീരാഗം,
സഹ സംവിധാനം : ഗിരീശൻ ചാക്ക,
മുഖ്യ സംവിധാന സഹായി : സുധീഷ് നന്ദനം,
എഡിറ്റിംഗ് : അമൽ ജിത്ത്,
പ്രൊഡക്ഷൻ കൺട്രോളർ : ഗോപൻ ശാസ്തമംഗലം,
പിആർഒ : അജയ് തുണ്ടത്തിൽ.


സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All