news➤തിരുവനന്തപുരം

സംസ്ഥാന ലഹരിവർജ്ജന സമിതിയുടെ മതസൗഹാർദ്ദ സമ്മേളനവും ഇഫ്താർ സംഗമവും

റഹിം പനവൂർ (PH : 9946584007)
Published Mar 21, 2024|

SHARE THIS PAGE!
തിരുവനന്തപുരം : സംസ്ഥാന ലഹരി വർജ്ജന സമിതിയുടെ ആഭിമുഖ്യത്തിൽ   മാർച്ച്‌ 22 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക്  തിരുവനന്തപുരം പൂജപ്പുര ഗവൺമെന്റ്  ചിൽഡ്രൻസ് ഹോം ഫോർ ബോയ്സിൽ വെച്ച് ഇഫ്താർ സംഗമവും മതസൗഹാർദ്ദ സമ്മേളനവും നടക്കും.വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ  ഹരിത വി. കുമാർ ഉദ്ഘാടനം നിർവഹിക്കും. സമിതി  സംസ്ഥാന സെക്രട്ടറി റസൽ സബർമതി അധ്യക്ഷനായിരിക്കും.കവി  ഡോ.പ്രഭാകരൻ പൈയാടക്കൻ മുഖ്യ അതിഥിയായിരിക്കും.

കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ മുഖ്യ പ്രഭാഷണം നടത്തും. റോബർട്ട്‌ സാം, കണിയാപുരം നാസറുദീൻ, അനിൽ ഗുരുവായൂർ എന്നിവർ ഇഫ്താർ സന്ദേശം നൽകും. 
സി ഡബ്ല്യൂസി ചെയർപേഴ്സൺ അഡ്വ. ഷാനിഫ ബീഗം, അഡ്വ. മേരി ജോൺ, ആർ. രവീന്ദ്രൻ,  ആലിസ്  കറിയ, വേണുഗോപാൽ, തസ്നീം, ചിത്രലേഖ,  വിനു റോയ്,  ബിന്ദു പ്രദീപ്, റഹിം പനവൂർ, സിന്ധു വിശ്വനാഥ്, സ്മിത ദാസ്, ഷൈമ എന്നിവർ  സംസാരിക്കും. നന്മ മാസികയുടെ ഇഫ്താർ പതിപ്പ്  ചടങ്ങിൽ  പ്രകാശനം ചെയ്യും.

റഹിം പനവൂർ
ഫോൺ : 9946584007


സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All