trailer-teaser➤കൊച്ചി

അൽഫോൺസ് പുത്രൻ അവതരിപ്പിക്കുന്ന മാത്യു തോമസ് ചിത്രം 'കപ്പ്' ടീസർ

മഞ്ജു ഗോപിനാഥ്
Published Apr 22, 2024|

SHARE THIS PAGE!
അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയും എയ്ഞ്ചലീന മേരിയും നിർമ്മിച്ച് അൽഫോൺസ് പുത്രൻ അവതരിപ്പിക്കുന്ന ‘കപ്പ് ’ ചിത്രത്തിന്റെ ടീസർ ജയസൂര്യയുടെ സോഷ്യൽ മീഡിയ ഹാൻഡിൽസിലൂടെ പുറത്തിറങ്ങി. മാത്യു തോമസ് പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സഞ്ജു വി. സാമുവൽ.

ബാഡ്മിന്റൺ കളിയിൽ കപ്പ് നേടണമെന്ന് ആഗ്രഹിക്കുന്ന കണ്ണൻ (നിധിൻ). ഇതിനിടയിൽ കണ്ണനും അന്നയും തമ്മിലുള്ള മനോഹരമായ പ്രണയം. കണ്ണന്റെ ആഗ്രഹങ്ങൾക്ക് കട്ടക്ക് കൂടെ നിൽക്കാൻ ബേസിലും. വെള്ളത്തൂവൽ ഗ്രാമത്തിന്റെ മനോഹാരിതയിൽ ഒരു ഗ്രാമത്തിന്റെ നൈർമല്യം തുളുമ്പുന്ന ഭംഗിയാർന്ന കാഴ്ചകളോടെ ‘കപ്പ്’ എന്ന ചിത്രത്തിന്റെ ടീസർ പ്രേക്ഷകരുടെ മുന്നിലേക്ക്.

കുടുംബ പ്രേക്ഷകർക്കിടയിലെ ഇഷ്ടതാരമായ മാത്യു തോമസ് കണ്ണനായി (നിധിൻ) എത്തുന്ന ചിത്രത്തിന്റെ സംഗീതം ഷാൻ റഹ്മാൻ. അഞ്ചു ഗാനങ്ങൾ ആണ് കപ്പിൽ ഉള്ളത്. ഷാൻ റഹ്മാന്റെ സംഗീതത്തിൽ നാല് ഗാനങ്ങൾക്ക് മനു മഞ്ജിത്തും ഒരു ഗാനം ആർസിയും വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നു.

ബാഡ്മിന്റനെ പ്രതിപാദിക്കുന്ന സിനിമയായ കപ്പിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ തന്നെയാണ്. ഒരു ഫീൽ ഗുഡ് മൂവിയായ കപ്പിന്റെ തിരക്കഥ അഖിലേഷ് ലതാരാജും ഡെൻസൺ ഡ്യൂറോമും ചേർന്ന് നിർവഹിച്ചിരിക്കുന്നു.

‘സ്പോർട്സ്മാൻ ആകണം’ എന്ന ചിന്തയിൽ ഇരിക്കുന്ന ചെറുപ്പക്കാരന്റെ കഥയാണിത്. നിധിൻ എന്ന കഥാപാത്രമായി മാത്യു തോമസ് വേഷമിടുമ്പോൾ, ബാബു എന്ന അച്ഛൻ കഥാപാത്രത്തെ ഗുരു സോമസുന്ദരവും അമ്മയായി തുഷാര പിള്ളയും, ചേച്ചി ആയി മൃണാളിനി സൂസ്സൻ ജോർജ്ജും എത്തുന്നു.

കഥയിൽ നിധിന് ഏറ്റവും വേണ്ടപ്പെട്ട ആൾ ആരാണെന്നു ചോദിച്ചാൽ, അത് ബേസിൽ ജോസഫ് അവതരിപ്പിക്കുന്ന റനീഷ് എന്ന കഥാപാത്രമാണ്. മുഴുനീള കഥാപത്രമായി ബേസിൽ എത്തുമ്പോൾ, വളരെ പ്രധാപ്പെട്ട വ്യത്യസ്തമായ റോളിൽ നമിത പ്രമോദും, കൂട്ടുകാരന്റെ വേഷത്തിൽ കാർത്തിക് വിഷ്ണുവും കേന്ദ്ര കഥാപാത്രങ്ങൾ ആകുന്നു. അനിഖ സുരേന്ദ്രനും പുതുമുഖം റിയാ ഷിബുവുമാണ് നായികമാരായി എത്തുന്നത്.

ആനന്ദ് റോഷൻ, സന്തോഷ്‌ കീഴാറ്റൂർ, നന്ദിനി ഗോപാലകൃഷ്ണൻ, ഐ വി ജുനൈസ്, അൽത്താഫ് മനാഫ്, മൃദുൽ പാച്ചു, രഞ്ജിത്ത് രാജൻ, ചെമ്പിൽ അശോകൻ, ആൽവിൻ ജോൺ ആന്റണി, നന്ദു പൊതുവാൾ, അനന്ദ്രിത മനു തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ ക്യാമറ : നിഖിൽ എസ് പ്രവീൺ
എഡിറ്റർ : റെക്സൺ ജോസഫ്
പശ്ചാത്തല സംഗീതം : ജിഷ്ണു തിലക്
പ്രൊഡക്ഷൻ കൺട്രോളർ : നന്ദു പൊതുവാൾ
ആർട്ട് ഡയറക്ടർ : ജോസഫ് നെല്ലിക്കൽ
കോസ്റ്റ്യു ഡിസൈനർ : നിസാർ റഹ്മത്ത്
മേക്കപ്പ് : ജിതേഷ് പൊയ്യ
ചീഫ് അസോസിയേറ്റ് ഡയറക്ടർ : മുകേഷ് വിഷ്ണു & രഞ്ജിത്ത് മോഹൻ
സൗണ്ട് ഡിസൈനർ : കരുൺ പ്രസാദ്
ഫൈനൽ മിക്സ്‌ : ജിജു ടി ബ്രൂസ്
കളറിസ്റ്റ് : ലിജു പ്രഭാകർ
വി എഫ് എക്സ് : ജോർജി ജിയോ അജിത്
ചീഫ് അസോസിയേറ്റ് ക്യാമറാമാൻ : തൻസിൽ ബഷീർ
സൗണ്ട് എഞ്ചിനീയർ : അനീഷ് ഗംഗാദരൻ
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : പൗലോസ് കുറുമറ്റം
അസോസിയേറ്റ് ഡയറക്ടർ : ബാബു ചേലക്കാട്
അസിസ്റ്റന്റ് ഡയറക്റ്റേഴ്‌സ് : അരുൺ രാജ് | ശരത് അമ്പാട്ട് | അരുൺ ബാബുരാജ്
പ്രൊജക്റ്റ് ഡിസൈനർ : മനോജ്‌ കുമാർ
പ്രൊഡക്ഷൻ മാനേജർ : വിനു കൃഷ്ണൻ
പി.ആർ.ഒ.: മഞ്ജു ഗോപിനാഥ്
സ്റ്റിൽസ് : സിബി ചീരൻ
പബ്ലിസിറ്റി ഡിസൈൻ: ഇലുമിനാർട്ടിസ്ററ്.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All