newsതിരുവനന്തപുരം

ദേശീയ മലയാള വേദി "റംസാൻ നിലാവ് - 2026"

Webdesk (tvm)
Published Mar 29, 2026|

SHARE THIS PAGE!
തിരുവനന്തപുരം : ദേശീയ മലയാള വേദിയും, ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഈദ്‌ മാനവമൈത്രിസംഗമം റംസാൻ നിലാവ് - 2026 പാളയം മ്യൂസിയം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻ എം.പി. പന്ന്യന്‍ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര തിരക്കഥാകൃത്തും, നിർമ്മാതാവുമായ വിനു കിരിയത്ത് മുഖ്യാതിഥിയായി. ദേശീയ പ്രസിഡന്റ് അഡ്വ. ഫസീഹാ റഹീം അധ്യക്ഷത വഹിച്ചു. ആർ.ജെ.ഡി. ദേശീയ ജനറൽ സെക്രട്ടറിയും, കെ. ഡി. ഓ. ചെയർമാനുമായ നൗഷാദ് തോട്ടിൻകര മുഖ്യപ്രഭാഷണം നടത്തി.  ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ഡോ. ഗീതാ ഷാനവാസ് സ്വാഗതവും, ദേശീയ മലയാള വേദി സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാൻ കൃതജ്ഞതയും  പറഞ്ഞു. സൈക്കോളജിക്കൽ കൗൺസിലർ ഡോ. കെ. പി. അഹമ്മദ് മൗലവി, സദ്ഗുരു അനിൽ അനന്ത ചൈതന്യ എന്നിവർ മതസൗഹാർദ്ദ സന്ദേശം നൽകി. അഭിനയരംഗത്തെ മികവിനുള്ള ദേശീയ മലയാള വേദിയുടെ പുരസ്കാരം യുവ നടൻ ആദർശ് ഷാനവാസ് ഏറ്റുവാങ്ങി. പ്രോഗ്രാം ചീഫ് കോ-ഓർഡിനേറ്റർ എം. എച്ച്. സുലൈമാൻ, ഗാനരചയിതാവും, കവയിത്രിയുമായ ഷംസ് ആബ്ദീൻ, ഫിലിം പി. ആർ. ഓ. അജയ് തുണ്ടത്തിൽ, വനിതാ വിംഗ് പ്രസിഡന്റ് ശോഭാ കുമാർ, മാധ്യമപ്രവർത്തകൻ ദൗലത്ത് ഷാ, പിന്നണി ഗായരായ രാധികാ നായർ, ടി. എസ്. ഹരിറാം, ട്രഷറർ എം. എസ്. ഗാലിഫ്, ബാല വിഭാഗം പ്രസിഡന്റ് ഷീജ രാജേഷ്, ഓർഗനൈസിംഗ് സെക്രട്ടറിമാരായ ഷൈൻ, നൂറുൽഹസൻ, ലൈലാ ബീഗം, രാജേഷ്, വിഴിഞ്ഞം ലത്തീഫ്, അശോകൻ   തുടങ്ങിയവർ പങ്കെടുത്തു . പ്രൊഫ. ഹരിദാസും, ഡോ. രമാ ഹരിദാസും അവതരിപ്പിച്ച മാജിക് ഷോ, മാപ്പിളഗാന സന്ധ്യ, ഗസൽ, സിനിമാറ്റിക് ഡാൻസ്, ഒപ്പന തുടങ്ങിയ വിവിധ കലാപരിപാടികളും അരങ്ങേറി. തുടർന്ന് ദേശീയ മലയാള വേദി ഒരുക്കിയ  ഡിന്നറോടുകൂടി റംസാൻ നിലാവ് - 2026  സമാപിച്ചു.
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream
(മലയാളം)
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All