newsതിരുവനന്തപുരം

നേരറിയും നേരത്ത് തിരുവനന്തപുരത്ത് തുടങ്ങി..

അജയ് തുണ്ടത്തിൽ
Published Sep 30, 2024|

SHARE THIS PAGE!
വ്യത്യസ്ത സാമൂഹിക ചുറ്റുപാടിൽ ജീവിക്കുന്ന രണ്ട് കുടുംബങ്ങളിലെ അംഗങ്ങളായ സണ്ണിയും അപർണയും തമ്മിലുള്ള കടുത്ത പ്രണയത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും ആ പ്രശ്നങ്ങളെ മറി കടക്കാൻ നടത്തുന്ന ശ്രമങ്ങൾക്കിടയിൽ അവർ അഭിമുഖീകരിക്കേണ്ടി വരുന്ന വെല്ലുവിളികളും തുടർ സംഭവങ്ങളുമാണ് തിരുവനന്തപുരത്ത് പൂജാ ചടങ്ങുകളോടെ ചിത്രീകരണം ആരംഭിച്ച "നേരറിയും നേരത്ത്" എന്ന ചിത്രത്തിൻ്റെ പ്രമേയം.


അഭിറാം രാധാകൃഷ്ണൻ, ഫറാ ഷിബ്‌ല എന്നിവർ മുഖ്യ കഥാപാത്രങ്ങളാകുന്നു. ഒപ്പം  സ്വാതിദാസ് പ്രഭു, രാജേഷ് അഴിക്കോടൻ, കല സുബ്രമണ്യൻ എന്നിവരും അഭിനയിക്കുന്നു.


ബാനർ - വേണി പ്രൊഡക്ഷൻസ്, രചന, സംവിധാനം - രഞ്ജിത്ത് ജി. വി, നിർമ്മാണം - എസ്. ചിദംബരകൃഷ്ണൻ, ഛായാഗ്രഹണം - ഉദയൻ അമ്പാടി, എഡിറ്റിംഗ് - മനു ഷാജു, ഗാനരചന - സന്തോഷ് വർമ്മ, സംഗീതം - ടി.എസ്. വിഷ്ണു, പ്രൊഡക്ഷൻ കൺട്രോളർ -കല്ലാർ അനിൽ,  കല- അജയ്. ജി അമ്പലത്തറ, കോസ്റ്റ്യും - റാണ പ്രതാപ്, ചമയം - അനിൽ നേമം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ -ജിനി സുധാകരൻ, അസ്സോസിയേറ്റ് ഡയറക്ടർ - അരുൺ ഉടുമ്പ്ഞ്ചോല, സ്റ്റിൽസ് - നൗഷാദ് കണ്ണൂർ, ഡിസൈൻസ് - പ്രമേഷ് പ്രഭാകർ, പിആർഓ - അജയ് തുണ്ടത്തിൽ.


മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All