news➤തിരുവനന്തപുരം

റിച്ചാർഡ്സൻ മെമ്മോറിയൽ ചാരിറ്റി പുരസ്‌കാരം സ്നേഹസാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിന് സമർപ്പിച്ചു

റഹിം പനവൂർ (PH : 9946584007)
Published May 07, 2024|

SHARE THIS PAGE!
തിരുവനന്തപുരം: റിച്ചാർഡ്സൻ മെമ്മോറിയൽ ചാരിറ്റി പുരസ്‌കാരം ഭിന്നശേഷിക്കാർക്കു വേണ്ടി പ്രവർത്തിക്കുന്ന  സ്നേഹസാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിന് എം.നന്ദകുമാർ, പ്രസിഡന്റ്‌ തമലം വിജയൻ,   സെക്രട്ടറി എൽ. ഹരിറാം, സോമൻ  എന്നിവർ ചേർന്ന് ട്രസ്റ്റ് സ്ഥാപക ഷീജ സാന്ദ്ര, ഉപദേശക സമിതി അംഗം അജയ് ചന്ദ്രൻ, മെമ്പർ അനിത അജയ് എന്നിവർക്ക് നൽകി.
18 വർഷമായി ശ്രദ്ധേയമായ  പ്രവർത്തനം നടത്തുന്ന സത്യാന്വേഷണ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ ജ്ഞാന സെൽവം മെമ്മോറിയൽ വയോജന കേന്ദ്രം സ്ത്രീകൾക്കായി  പ്രവർത്തിക്കുന്നുണ്ട്.
എസ് ആർ ജെ  റിച്ചാർഡ്സൻ എന്ന വ്യക്തി സൗജന്യമായി   70 സെന്റ്  സ്ഥലവും വീടും ദാനമായി നൽകിയ സ്ഥലത്താണ്  അദ്ദേഹത്തിന്റെ അമ്മയുടെ ഓർമ്മയ്ക്കായി 
ജ്ഞാന സെൽവം മെമ്മോറിയൽ വയോജന കേന്ദ്രം പ്രവർത്തിക്കുന്നത്. റിച്ചാർഡ്സന്റെ  മരണശേഷം  അദ്ദേഹത്തിന്റെ സ്മരണയ്ക്കായി 
മികച്ച പ്രവർത്തനം നടത്തുന്ന സംഘടനയ്ക്ക് പുരസ്‌കാരം നൽകുന്നുണ്ട്. അദ്ദേഹത്തിന്റെ ഏഴാം അനുസ്മരണ ദിനത്തിലായിരുന്നു സ്നേഹസാന്ദ്രത്തിന് പുരസ്‌കാരം നൽകിയത്.

റഹിം പനവൂർ 
ഫോൺ : 9946584007

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All