newsതിരുവനന്തപുരം

മികച്ച സംവിധായകനുള്ള സത്യജിത്ത്​ റായി ഫിലിം സൊസൈറ്റി പുരസ്‌കാരം ഷമീർ ഭരതന്നൂരിന്​

റഹിം പനവൂർ (PH : 9946584007)
Published May 02, 2024|

SHARE THIS PAGE!
തിരുവനന്തപുരം: സത്യജിത്ത്​ റായി ഫിലിം സൊസൈറ്റിയുടെ പുരസ്‌കാരങ്ങളിൽ  മികച്ച സംവിധായകനുള്ള പുരസ്‌കാരം  ഷമീർ ഭരതന്നൂരിന്(ചിത്രം: അനക്ക്​ എന്തിന്‍റെ കേടാ).
ബാലു കിരിയത്ത്​, വേണു ബി.നായർ,  ഡോ. രാജാവാര്യർ, സജിൻലാൽ  തുടങ്ങിയവർ  ഉൾപ്പെട്ട  ജൂറിയാണ് ​പുരസ്‌കാരങ്ങൾ  നിർണ്ണിയിച്ചത്​. 
മാധ്യമ പ്രവർത്തകനായ ഷമീർ ഭരതന്നൂർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ്​ ’അനക്ക്​ എന്തിന്‍റെ കേടാ’. ബി.എം.സി ബാനറിൽ ഫ്രാൻസിസ്​ കൈതാരത്താണ്​ ചിത്രം നിർമ്മിച്ചത്​.
മേയ് ​ 26 ഞായറാഴ്ച വൈകിട്ട് 3 ന്  തിരുവനന്തപുരം എ.കെ.ജി സ്മാരക  ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം വിതരണം ചെയ്യുമെന്ന്  സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

റഹിം പനവൂർ 
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All