songs➤തിരുവനന്തപുരം

സിജിമോൻ ജോർജിന്റെ 'കുരിശിലെ കണ്ണീർ' ഗാനം റിലീസായി.

പി ആർ സുമേരൻ
Published Mar 19, 2026|

SHARE THIS PAGE!
തിരുവനന്തപുരം: കേരളത്തിലെ ഉയർന്ന പോലീസ് ഓഫിസറായിരുന്ന സിജിമോൻ ജോർജ് തന്റെ പുതിയ ഗാനമായ കുരിശിലെ കണ്ണീർ റിലീസ് ചെയ്തു. തുടർന്ന് അദ്ദേഹം എഴുതിയ കുറിപ്പ് ശ്രദ്ദേയമാകുന്നു.

ഇതാണ് ആ വരികൾ

“കുരിശിലെ കണ്ണീർ” ഒരു ഹൃദയത്തിന്റെ സാക്ഷ്യം

ഞാനൊരു കവിയല്ല, സാഹിത്യകാരനുമല്ല, ജീവിതത്തിൽ ഒരു കായിക താരവും പിന്നീട് ഒരു പോലീസ് ഓഫീസറും ആയിരുന്ന ആളാണ് ഞാൻ. എന്നാൽ എന്നോ എന്റെ മനസ്സിൽ പതിഞ്ഞ, മനസ്സിൽ മുറിവായ് മാറിയ യേശുക്രിസ്വിന്റെ ക്രൂശിത രൂപം സൃഷ്ടിച്ച ചില ചിന്തകൾ, വേദനകൾ, അനുഭവങ്ങൾ ദൈവകൃപയാൽ വാക്കുകളും വരികളുമായി മാറി. അങ്ങനെ രൂപപ്പെട്ടതാണ് "കുരിശിലെ കണ്ണീർ".

ഇതിൽ ജാതിയില്ല, മതമില്ല. ഒരു നല്ല മനുഷ്യനെന്ന് കാലം തെളിയിച്ച മഹാനായ ക്രിസ്തുവിന്റെ പീഡനപർവ്വങ്ങളുടെ ഒരു ചെറിയ പ്രതിഫലനം മാത്രമാണ്.

മനുഷ്യന്റെ വേദനകളേയും പാപങ്ങളേയും സ്വയം ഏറ്റുവാങ്ങി കുരിശിൽ തറയ്ക്കപ്പെട്ട ആ മഹാത്യാഗത്തിൻ്റെ ഓർമ്മകൾ ഇന്നും നമ്മിൽ വിങ്ങലുകൾ ഉണ്ടാക്കുന്നു.

"കുരിശിലെ കണ്ണീർ" എന്ന ഈ ഗാനം ആ ദുഃഖത്തിന്റെ ആഴവും, സ്നേഹത്തിന്റെ വിശുദ്ധിയും നമ്മളിലേക്ക് എത്തിക്കുന്ന ഒരു ആത്മീയ യാത്രയാണ്. ഓരോ വരിയിലും ഒരു വേദനയുണ്ട്. ഓരോ പദങ്ങളിലും ഒരു സ്നേഹത്തിന്റെ സാക്ഷ്യം ഉണ്ട്. കുരിശിൽ വീണ ഓരോ കണ്ണുനീരും നമ്മളോട് പറയുന്നു നമ്മുടെ ഹൃദയം പരിശോധിക്കുവാനും സ്നേഹത്തിൻ്റെ വഴിയിലേക്ക് തിരിയുവാനും.

ചെയ്യണം എന്ന് വിനീതമായി ഇത് ഒരു പാട്ട് മാത്രമല്ല, ആത്മാവിനെ തൊടുന്ന ഒരു നിശബ്ദ പ്രാർത്ഥനയാണ്. എല്ലാവരും കേൾക്കണം, കാണണം, ഷെയർ അഭ്യർത്ഥിക്കുന്നു.

സിജിമോൻ ജോർജ്ജ്


സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All